Top

മന്ത്രവാദം നടത്തി; യുഎഇയില്‍ 44കാരിക്ക് തടവും 50,000 ദിര്‍ഹം പിഴയും

പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.

21 March 2022 6:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രവാദം നടത്തി; യുഎഇയില്‍ 44കാരിക്ക് തടവും 50,000 ദിര്‍ഹം പിഴയും
X

യുഎഇയില്‍ മന്ത്രവാദം നടത്തിയ സ്ത്രീയ്ക്ക് മൂന്ന് മാസത്തെ തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. അജ്മാന്‍ ക്രിമിനല്‍ കോടതിയുടേതാണ് വിധി. 44 കാരിയായ അറബ് സ്ത്രീയാണ് സലൂണ്‍ ഉടമയെ ദ്രോഹിക്കാനായി മന്ത്രവാദം നടത്തിയത്.

മറ്റുള്ളവരെ ദ്രോഹിക്കാന്‍ മന്ത്രവാദം നടത്തിയത് വലിയ കുറ്റമാണെന്ന് പറഞ്ഞ കോടതി, പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.

അജ്മാനില്‍ സലൂണ്‍ നടത്തുന്ന യുവതിയെ ദ്രോഹിക്കാനായാണ് സ്ത്രീ മന്ത്രവാദം നടത്തിയത്. തന്റെ സലൂണിലെത്തിയ മന്ത്രവാദിയായ സ്ത്രീ കുളിമുറിയില്‍ കയറുകയായിരുന്നെന്നും പിന്നീട് പരിശോധിച്ചപ്പോള്‍ കുളിമുറിയില്‍ പൊതിഞ്ഞ കടലാസ്, പച്ച നൂല്‍, വസ്ത്രങ്ങള്‍, ധൂപവര്‍ഗ്ഗം എന്നിവ കണ്ടെത്തിയെന്നും സലൂണ്‍ ഉടമ പൊലീസിനോട് പറഞ്ഞു.

സംശയം തോന്നിയതിനാല്‍ സ്ത്രീയെ പരിശോധിക്കണമെന്ന് സലൂണ്‍ ഉടമ ആവശ്യപ്പെട്ടു.സ്ത്രീയുടെ ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ താലിമാല, മഞ്ഞ ടൈ, പച്ചമരുന്നുകള്‍, മുടി എന്നിവ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

STORY HIGHLIGHTS: woman jailed for practising black magic in uae

Next Story