Top

യുഎഇയുടെ ശെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജോർദാൻ രാജാവിനും രാജ്ഞിക്കും

കിഴക്കൻ രാജ്യങ്ങളും അറേബ്യൻ രാജ്യങ്ങളും തമ്മിലുളള സൗഹൃദം വളർത്തുന്നതിനും, മുസ്ലിം മതവിശ്വാസികൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കുന്നതിലും വഹിച്ച പങ്കാണ് അബ്ദുല്ല രാജാവിനെ അവാർഡിനർഹനാക്കിയത്.

27 Feb 2022 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയുടെ ശെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജോർദാൻ രാജാവിനും രാജ്ഞിക്കും
X

യുഎഇ നൽകുന്ന ഈ വർഷത്തെ ശെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജോർദാൻ രാജാവിനും രാജ്ഞിക്കും നൽകും. ജോർദാൻ രാജാവ് അബ്ദുല്ലയും രാജ്ഞി റാനിയക്കുമാണ് അവാർഡ്. മാനവ സൗഹാർദത്തേയും സമാധാനപരമായ സഹവർത്തിത്വത്തേയും പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ ഭരണകൂടം 2019ലാണ് ശെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ഏർപ്പെടുത്തിയത്.

കിഴക്കൻ രാജ്യങ്ങളും അറേബ്യൻ രാജ്യങ്ങളും തമ്മിലുളള സൗഹൃദം വളർത്തുന്നതിനും, മുസ്ലിം മതവിശ്വാസികൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കുന്നതിലും വഹിച്ച പങ്കാണ് അബ്ദുല്ല രാജാവിനെ അവാർഡിനർഹനാക്കിയത്. ഹെയ്തിയിലെ ഫൗണ്ടേഷൻ ഫോർ നോളജ് ആന്റ് ലിബർട്ടിയേയും അവാർഡിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പത്ത് ലക്ഷം ഡോളറാണ് അവാർഡായി നൽകുക.

അഭയാർത്ഥികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചതിനും, ജീവകാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് റാനിയ രാജ്ഞിക്ക് അവാർഡ്. മാനവ സൗഹൃദം നിലനർത്തുന്നതിൽ മാതൃകയായവരാണ് അബ്ദുല്ല രാജാവും റാനിയ രാജ്ഞിയുമെന്ന് അവാർഡ് പാനൽ സെക്രട്ടറി ജനറൽ ജസ്റ്റിസ് മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു. പെനിൻസുലയിലുണ്ടായ ഭൂകമ്പത്തിൽ കർഷകർക്കും മറ്റുളളവർക്കും സഹായം ലഭ്യമാക്കുന്നതിന് പ്രവർത്തിച്ച സംഘടനയെന്ന നിലയിലാണ് ഫൗണ്ടേഷൻ ഫോർ നോളജ് ആന്റ് ലിബർട്ടിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

STORY HIGHLIGHTS: UAE Sheikh Zayed Human Fraternity Award given to King and Queen of Jordan

Next Story