കടല്‍ക്ഷോഭം; 30 ജീവനക്കാരുമായി ഇറാഖിലേക്ക് പോയ യുഎഇയില്‍ നിന്നുള്ള ചരക്കുക്കപ്പല്‍ ഇറാന് തീരത്ത് മുങ്ങിയതായി റിപ്പോർട്ടുകൾ
ഇറാഖിലെ ഉം ഖാസറിലേക്ക് പുറപ്പെട്ട അല്‍ സാല്‍മി 6 എന്ന ചരക്കുക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്
17 March 2022 10:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎഇയില്‍ നിന്നുള്ള ചരക്കുക്കപ്പല്‍ ഇറാന് തീരത്തിനടുത്തു വെച്ച മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മോഷം കാലാവസ്ഥയെ തുടര്‍ന്ന് അല്‍ സാല്‍മി 6 എന്ന ചരക്കുക്കപ്പലാണ് ഇറാന് തീരത്ത് വെച്ച് മുങ്ങിയത്. ഇന്ത്യക്കാരുള്‍പ്പെടെ 30 ജോലിക്കാര്‍ കപ്പലിലുണ്ടായതായാണ് വിവരം.
കൊടുക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിയതെന്നും സലീം അല്‍ മക്രാനി കാര്‍ഗോ കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ക്യാപ്റ്റന്‍ നിസാര്‍ ഖ്വാഡോറ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസ്സോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 30 ജോലിക്കാരില്‍ 16 പേരെ രക്ഷപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയതായും, 11 പേര് കപ്പലിലുണ്ടായിരുന്ന രക്ഷാ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായും, ഒരാളെ മറ്റൊരു കപ്പിലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ട്. ജീവനക്കാരില്‍ രണ്ട് പേര് ഇപ്പോളും കടലില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാഖിലെ ഉം ഖാസറിലേക്ക് കാറുകളും മറ്റു ചരക്കു സാധനങ്ങളുമായി പോയ ചരക്കുക്കപ്പലില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ സുഡാന്, പാകിസ്ഥാന്, ഉഗാണ്ട, ടാന്‍സാനിയ, എത്യോപ്യ എന്നിവടങ്ങളിലുള്ളവരാണ് ജീവനക്കാരായി ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: UAE-flagged ship with 30 crew members sinks off Iran coast
- TAGS:
- UAE
- IRAN COAST
- IRAQ