Top

യുഎഇയിലെ റമദാനിലുള്ള ജോലി സമയം പ്രഖ്യാപ്പിച്ചു

വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്

3 March 2022 5:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിലെ റമദാനിലുള്ള ജോലി സമയം പ്രഖ്യാപ്പിച്ചു
X

റമദാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണിത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും.

STORY HIGHLIGHTS: The working hours for Ramadan in the UAE have been announced

Next Story