Top

ടി സി എസ് ദുബായില്‍ സംഘടിപ്പിച്ച ആദ്യ ഐ ടി ക്വിസില്‍ അബുദാബിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് കിരീടം

ജെംസ് യൂണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഷയാന്‍ അലി അഹ്മദാണ് വിജയി

14 Feb 2022 3:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി സി എസ് ദുബായില്‍ സംഘടിപ്പിച്ച ആദ്യ ഐ ടി ക്വിസില്‍ അബുദാബിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് കിരീടം
X

ടി സി എസ് ദുബായ് എക്‌സ്‌പോയില്‍ സംഘടിപ്പിച്ച ആദ്യ ഐ ടി. വിസ് ക്വിസില്‍ അബൂദാബിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് വിജയം. അബുദാബിയിലെ ജെംസ് യൂണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സുകാരന്‍ ഷയാന്‍ അലി അഹ്മദാണ് മത്സരത്തില്‍ വിജയിയായത്. ഷാര്‍ജയിലെ ജെംസ് മില്ലേനിയം സ്‌കൂളിലെ ജയനാഥ് രാം ഗണേഷ് രണ്ടാം സ്ഥാനവും ദുബായ് ഇന്റര്‍നാഷണലിലെ അന്‍ഷ് തല്‍വാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടെക്‌നോളജി, ഐ ടി എന്നീ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ഉത്തേജിപ്പിക്കുന്നതിനായി 1999ലാണ് ടി സി എസ് ഐ ടി വിസ് ക്വിസ് അവതരിപ്പിച്ചത്.

രാജ്യത്തെ 14 മുതല്‍ 17 വരെ വയസ്സുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പച്ചത്. 260 സ്‌കൂളുകളില്‍ നിന്നായി 1600 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ വിദ്യാര്‍ത്ഥികളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവയിലെ അറിവാണ് മാനദണ്ഡമാക്കിയിരുന്നത്.

Next Story