Top

'നെന്മമരങ്ങള്‍ക്കും' തിരിച്ചടി; യുഎഇയില്‍ അനുമതിയില്ലാതെ പിരിവ് നടത്തിയാല്‍ 60 ലക്ഷം പിഴ

യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ.

22 Nov 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെന്മമരങ്ങള്‍ക്കും തിരിച്ചടി; യുഎഇയില്‍ അനുമതിയില്ലാതെ പിരിവ് നടത്തിയാല്‍ 60 ലക്ഷം പിഴ
X

അബുദാബി : യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനം. ഫെഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം ( 60 ലക്ഷത്തിലേറെ രൂപ ) വരെയാണ് പിഴ. വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല .

യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ. ലൈസൻസ് ഉള്ള റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുക്കണം. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് പിരിവിന് അനുമതി തേടേണ്ടത്.

സഹായം ആവശ്യമുള്ളവർ സ്വന്തം നിലയോ മറ്റേതെങ്കിലും സംഘടനകൾ വഴിയോ വിവരങ്ങൾ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കണം . ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി കോൺസുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ സഹായം തേടാം. അതേസമയം ഭിക്ഷയെടുക്കുന്നവർക്ക് 3 മാസം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.


Next Story

Popular Stories