Top

അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റലാക്കുന്നു

അബുദാബി പോർട്ടിന് കീഴിൽ രൂപം നൽകിയ ATLP, മഖ്ത ഗേറ്റ് വേ തുടങ്ങിയവ പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്

12 March 2022 12:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റലാക്കുന്നു
X

അബുദാബി: അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റൽവത്കരിക്കുന്നു. അബുദാബി പോർട്ടിന് കീഴിൽ രൂപം നൽകിയ ATLP, മഖ്ത ഗേറ്റ് വേ തുടങ്ങിയവ പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലെയും ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിന് ഇനി മുതൽ ഈ പുതിയ സംവിധാനത്തിലൂടെയായിരിക്കും. അബുദാബി എയർപോർട്ട്സ് വകുപ്പ്, ഇത്തിഹാദ് എയർപോർട്ട് സർവീസ്, ഇത്തിഹാദ് കാർഗോ എന്നിവ ഈ പുതിയ ഡിജിറ്റൽ സംവിധാനവുമായി കൈകോർക്കും. ചരക്കുഗതാഗതം ഡിജിറ്റലാക്കുന്നതിലൂടെ നടപടികൾ സുഗമമാക്കുക എന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

ദുബായ് ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍

ദുബായ്: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിംഗ് പരിചയം ഉണ്ടാവണം. ഫുള്‍ ടൈം മിഡ്-കരിയര്‍ ജോലിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മിഡ്-കരിയര്‍ ജോലിയിലുള്ള അഭിമുഖം ഇന്നും ഈ മാസം 18 നും നടത്തും. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര് റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണം. വിലാസം- പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ബെയില്‍ സെന്റര്‍, ദെയ്‌റ. സമയം- രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുടെ ബെയോഡേറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. അല്ലെങ്കില്‍ 055-5513890 എന്ന നമ്പരില്‍ വാട്‌സാപ്പ് ചെയ്യാം. 23നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. 2,000 ദിര്‍ഹം ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും. അപേക്ഷിക്കാന്‍ ദുബായ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.

Story highlights: freight traffic through Abu Dhabi airports will fully digitize

Next Story