Top

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ നാളെ യു എ ഇയില്‍

പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് തുര്‍ക്കി പ്രസിഡന്റ് യു എ ഇയിലെത്തുന്നത്.

13 Feb 2022 12:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍  നാളെ യു എ ഇയില്‍
X

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നാളെ യു എ ഇയിലെത്തും. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് തുര്‍ക്കി പ്രസിഡന്റ് യു എ ഇയിലെത്തുന്നത്. യു എ ഇയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായ സന്ദര്‍ശനത്തില്‍ ഉര്‍ദുഗാന്‍ യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദബി കീരിടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹയാനുമായും ചര്‍ച്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മില്‍ കാലാവസ്ഥാ വ്യതിയാനം, ഉര്‍ജ്ജം, ജലം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്‌സ്, ധനകാര്യം, ടൂറിസം തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ശൈഖ് ബിന്‍ സായിദ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഉര്‍ദുഗാന്‍ നേരിട്ട് പങ്കെടുത്ത സ്വീകരണത്തില്‍ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

Next Story