
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ സർവ്വകലാ റെക്കോഡിലേക്ക് കുതിക്കാൻ തയ്യാറെടുക്കുകയാണ് കേരളം.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. ആറ് മാസം കൊണ്ട് ഒരു കോടിയിലധികം ആഭ്യന്തര സഞ്ചാരികളുണ്ടായതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 20 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. വിദേശ സഞ്ചാരികളുടെ കാര്യത്തിലും മികച്ച നേട്ടമാണ് കൈവരിച്ചത്. 171. 55%ത്തിന്റെ വർധനയുണ്ടായതായി മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തില് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള് ചെറുതല്ല.
ലോകത്ത് കണ്ടിരിക്കേണ്ട 53 ടൂറിസം കേന്ദ്രങ്ങളില് ഒരിടം കേരളമായിരിക്കണമെന്ന് ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്തു. ഇന്ത്യയില് നിന്ന് പട്ടികയില് ഇടം നേടിയ ഏക സംസ്ഥാനവും കേരളമാണ്. വൈവിധ്യമായ ഭൂമിശാസ്ത്ര ഘടന തന്നെയാണ് കേരളത്തെ ഏഷ്യയിലെ ഒരു സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്. സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡ് തീർക്കാൻ ഒരുങ്ങുന്ന വിനോദ സഞ്ചാര വകുപ്പ് നൈറ്റ് ടൂറിസം അടക്കം പ്രോത്സഹിപ്പിക്കാൻ ആണ് പദ്ധതി ലക്ഷ്യമിടുന്നത്.