Top

കുഞ്ഞാലിയുടെ തീ പാറുന്ന നോട്ടം; 'മരക്കാർ' പുതിയ ടീസർ

കഴിഞ്ഞ ദിവസവും ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു.

25 Nov 2021 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

കുഞ്ഞാലിയുടെ തീ പാറുന്ന നോട്ടം; മരക്കാർ പുതിയ ടീസർ
X

മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പുതിയ ടീസർ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു.

മോഹൻലാലിന്റെ കുഞ്ഞാലി മരക്കാരുടെയും കീർത്തി സുരേഷ്, അർജുൻ തുടങ്ങിയവരുടെയും രംഗങ്ങളാണ് ടീസറിൽ ഉള്ളത്. മോഹൻലാൽ, നിർമ്മാതാവ് ആന്റണി തുടങ്ങിയവർ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.


ചിത്രം ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുക. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തീയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.


Next Story

Popular Stories