Top

പറങ്കികളുടെ കഴുത്തറുത്ത് കുഞ്ഞാലി; മരക്കാർ പുതിയ ടീസർ

ചിത്രം ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

24 Nov 2021 10:45 AM GMT
ഫിൽമി റിപ്പോർട്ടർ

പറങ്കികളുടെ കഴുത്തറുത്ത് കുഞ്ഞാലി; മരക്കാർ പുതിയ ടീസർ
X

മോഹൻലാൽ നായകനാകുന്ന് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരും സംഘവം ചേർന്ന് നടത്തുന്ന പോരാട്ടമാണ് ടീസറിൽ കാണിക്കുന്നത്. ചിത്രം ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.


പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദർശൻ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.


Next Story

Popular Stories