മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; പിന്നാലെ ഡിഎംകെ എംപിമാരുടെ ഇരിപ്പിടം മാറ്റി

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് 97 എംപിമാരുടെ സ്ഥാനങ്ങളില്‍ മാറ്റം വന്നിരിക്കുന്നത്

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ; പിന്നാലെ ഡിഎംകെ എംപിമാരുടെ ഇരിപ്പിടം മാറ്റി
stalin meets modi
dot image

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെ ലോക്സഭയില്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള എംപിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് 97 എംപിമാരുടെ സ്ഥാനങ്ങളില്‍ മാറ്റം വന്നിരിക്കുന്നത്.

കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി നേരത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലവിലെ ഇരിപ്പിട ക്രമീകരണം തുടരുന്നത് ഉചിതമല്ലെന്നായിരുന്നു കത്തിലെ ആവശ്യം.

കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളെ പിന്തുണയ്ക്കാന്‍ ഡിഎംകെ തീരുമാനിച്ച ദിവസമാണ് ഇരിപ്പിട മാറ്റവും ഉണ്ടായത്. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഡിഎംകെ എംപിമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബില്ലുകള്‍ക്കുള്ള പിന്തുണ അറിയിച്ചു. സര്‍ക്കാര്‍ തങ്ങളുടെ എല്ലാ നിബന്ധനകളും അംഗീകരിച്ചതിനെ തുടര്‍ന്നാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കനിമൊഴി വ്യക്തമാക്കി.

Content Highlights: The Lok Sabha has changed the seating arrangements of 97 MPs, including DMK members, ahead of the special session. The move follows DMK MP Kanimozhi's request to separate her party's members from Congress MPs after their alliance ended

dot image
To advertise here,contact us
dot image