

ന്യൂഡല്‍ഹി: കേരളത്തിലെ പൊലീസ് സംഘടനകളുടെ പുനഃസംഘടന ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൂന്ന് സംഘടനകളെ രണ്ടായി ചുരുക്കിയ നടപടിയെ ജസ്റ്റിസ് ബി വി നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ജനാധിപത്യം ഉറപ്പാക്കാന്‍ മൂന്ന് സംഘടനകളാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് സ്റ്റേചെയ്ത സാഹചര്യത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം അസാധുവാകും.
കേരള പെലീസ് അസോസിയേഷന്റെ മൂന്ന് സംഘടനകളെ രണ്ട് സംഘടനകളാക്കി പുനഃക്രമീകരിച്ചുകൊണ്ടാണ് ഈ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷന് ഉത്തരവിനെതിരെ ഹര്‍ജി നല്‍കുകയായിരുന്നു. സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാനുള്ള സര്‍ക്കാര്‍ നടപടി ഉദ്യോഗസ്ഥരുടെ സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയാണ് നേരത്തെ സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരുന്നത്.
ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംഘനകളുടെ എണ്ണം രണ്ടായി കുറച്ചാല്‍ സംഘടനകള്‍ സല്യൂട്ട് സംഘടനയായി മാറുമെന്ന് നിരീക്ഷിച്ചു. സംഘടനകള്‍ രണ്ടായി കുറച്ചതോടെ സംഘടനകള്‍ക്കുള്ളില്‍ ജനാധിപത്യം നഷ്ടമാകുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പിവി ദിനേശും അഭിഭാഷകന് കെആര്‍ സുഭാഷ് ചന്ദ്രനും കോടതിയില്‍ ചൂണ്ടിക്കാട്ടി. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികള്ക്കുമുന്നില് നിഷ്പക്ഷമായി അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. അഭിഭാഷകന് കെപി അനിരുദ്ധം ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി.
ഈ വാദത്തോട് യോജിച്ചുകൊണ്ടാണ് മൂന്ന് സംഘടനകളാണ് നല്ലതെന്ന അഭിപ്രായം ജസ്റ്റിസ് ബി.വി. നാഗരത്ന പങ്കുവെച്ചത്.
Content Highlights: The Supreme Court has stayed the Kerala High Court verdict that upheld the reorganisation of police organisations in the state.