പാക് ബാറ്ററെ സ്ലെഡ്ജ് ചെയ്ത് റാണ; മറുപടിയുമായി പാക് ബോളർമാർ; VIDEO

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ മത്സരത്തിനിടെ ഹർഷിത് റാണയും പാക് താരങ്ങളും തർക്കം

പാക് ബാറ്ററെ സ്ലെഡ്ജ് ചെയ്ത് റാണ; മറുപടിയുമായി പാക് ബോളർമാർ; VIDEO
dot image

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ മത്സരത്തിനിടെ ഹർഷിത് റാണയും പാക് താരങ്ങളും തര്ക്കം. താരത്തെ പുറത്താക്കിയതിന് ശേഷം റാണയോട് പാക് താരങ്ങൾ രോഷത്തോടെയാണ് പ്രതികരിച്ചത്. ആദ്യ ഇന്നിങ്‌സിൽ ഹർഷിത് റാണയും പാക് താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പാക് താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 45-ാം ഓവറിലാണ് ഹർഷിത് റാണ പുറത്താവുന്നത്. രണ്ട് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. ഇതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു റാണ. ഈ സമയം പാക് താരങ്ങൾ റാണയ്ക്കുനേരെ തിരിയുകയായിരുന്നു. എന്നാൽ ഒന്നും മിണ്ടാതെ പേസർ നടന്നുനീങ്ങി.

നേരത്തേ ഹർഷിത് റാണയും പാക് ബാറ്റർ മുഹമ്മദ് ഇമ്രാൻ രൺദാവയും തമ്മിൽ പാക് ഇന്നിങ്സിന്റെ ഘട്ടത്തിൽ വാക്കേറ്റമുണ്ടായിരുന്നു. ഫീൽഡ് അമ്പയർമാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അതിന് പിന്നാലെയാണിത്.

മത്സരത്തിൽ ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജത്തിലെത്തിക്കാനായില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു.

content highlights:harshit rana sledges pakistan batter fiery sendoff ind a vs-pak a video

dot image
To advertise here,contact us
dot image