കോക്രോച്ച് ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ സിജെപി; പുതിയ നീക്കം പ്രഖ്യാപിച്ച് നേതാക്കള്‍

ഒരു യുവജന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആദ്യത്തെ ആക്ഷേപഹാസ്യ സ്വഭാവമുള്ള സ്ഥിരമായ ഓഫ്‌ലൈൻ ഇടമാണിത് കോക്രോച്ച് ക്ലബ്

കോക്രോച്ച് ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ സിജെപി; പുതിയ നീക്കം പ്രഖ്യാപിച്ച് നേതാക്കള്‍
CJP
dot image

ന്യൂ ഡൽഹി: ഇന്ത്യയിലെ യുവജനങ്ങൾക്ക് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള വേദിയൊരുക്കി സിജെപി. ഈ ലക്ഷ്യത്തോടെയാണ്‌ സിജെപി പുതിയ വേദിയായ കോക്രോച്ച് ക്ലബുകള്‍ രൂപീകരിക്കുന്നത് . ഇവിടെ യുവാക്കൾക്ക് മഹാത്മാ ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളിലൂടെ സംവദിക്കാനും, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തത്സമയ പ്രകടനങ്ങൾ നടത്താനും സാധിക്കുമെന്നാണ് സിജെപി അവകാശപ്പെടുന്നത്. ഞായറാഴ്ചയാണ് കോക്രോച്ച് ജനതാ പാർട്ടി അവരുടെ പുതിയ പദ്ധതിയായ 'കോക്രോച്ച് ക്ലബ്' പ്രഖ്യാപിച്ചത്.

ഒരു യുവജന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആദ്യത്തെ ആക്ഷേപഹാസ്യ സ്വഭാവമുള്ള സ്ഥിരമായ ഓഫ്‌ലൈൻ ഇടമാണിത് കോക്രോച്ച് ക്ലബ്. ഇതൊരു ഫിസിക്കൽ സ്പേസ് ആണെന്നും, ഇവിടെ ഇന്ത്യൻ യുവാക്കൾക്ക് സംവാദങ്ങളിൽ പങ്കെടുക്കാനും, സിനിമകൾ കാണാനും, പരീക്ഷകൾക്കായി പഠിക്കാനും, സ്റ്റാൻഡ്-അപ്പ് കോമഡി ആസ്വദിക്കാനും കഴിയുമെന്നും പാർട്ടിയുടെ സഹ-കൺവീനർ സൗരവ് ദാസ് അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. യുവജനങ്ങൾ എപ്പോഴും ഗൗരവത്തോടെ മാത്രമുള്ള മനുഷ്യരല്ലെന്നും അതുകൊണ്ടു തന്നെ അവർക്ക് ചിരിക്കാനും ചിന്തിക്കാനും ആശ്വസിക്കാനുമുള്ള ഇടമായി ക്ലബ് മാറുമെന്നും ദാസ് വ്യക്തമാക്കി. 'ഞങ്ങൾ യുവാക്കൾ, കോക്രോച്ച് ക്ലബിൽ വച്ച് ഇന്ത്യയുടെ ആശയം രൂപപ്പെടുത്തും'.
ഇതാണ് ക്ലബ്ബിന്റെ മുദ്രവാക്യം.

വിദ്യാഭ്യാസം തന്നെയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് ആശുതോഷ് റാങ്ക വ്യക്തമാക്കി. വിദ്യാർത്ഥികളോടും അധ്യാപകരോടും അവരുടെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും മികച്ച സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പുവരുത്തണമെന്നും റാങ്ക ആവശ്യപ്പെട്ടു.

മികച്ച വിദ്യാഭ്യാസം ആഡംബരമല്ലെന്നും അത് നമ്മുടെ അവകാശമാണെന്നും റാങ്ക പറഞ്ഞു.

കേവലം ഓൺലൈൻ പ്രവർത്തനങ്ങളിലും പ്രതിഷേധങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാതെ, രാജ്യത്തുടനീളം സ്ഥിരമായ ഓഫ്‌ലൈൻ ഇടങ്ങൾ സജ്ജീകരിക്കാനും നേരിട്ടുള്ള പരിപാടികൾ സംഘടിപ്പിക്കാനുമുള്ള തലത്തിലേക്ക് ഉയരുന്നതിലുള്ള സൂചനയാണ് ഈ ക്ലബ്. രാഷ്ട്രീയപരമായും നിയമപരമായും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് സിജെപി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

Content Highlights: CJP is launching a new platform called Cockroach Club to provide young people in India with an opportunity to discuss social, political and cultural issues, share their perspectives and exchange ideas.

dot image
To advertise here,contact us
dot image