കർണാടകയിലെ ബൈക്ക് ടാക്സി നിരോധനം നീക്കി സുപ്രീം കോടതി, നിരോധിക്കേണ്ട, നിയന്ത്രിച്ചാൽ മതി എന്ന് കോടതി

ബൈക്ക് ടാക്സികൾക്ക് ചിലവ് കുറവാണെന്നും സ്ത്രികൾക്ക് കൂടുതൽ സുരക്ഷിതമാണെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ

കർണാടകയിലെ ബൈക്ക് ടാക്സി നിരോധനം നീക്കി സുപ്രീം കോടതി, നിരോധിക്കേണ്ട, നിയന്ത്രിച്ചാൽ മതി എന്ന് കോടതി
dot image

ബെംഗളൂരു: കര്‍ണാടകത്തില്‍ ബൈക്ക് ടാക്സികളുടെ മേലുണ്ടായിരുന്ന നിരോധനം സുപ്രീം കോടതി പിൻവലിച്ചു. കർണാടക ഹൈക്കോര്‍ട്ട് ഡിവിഷൻ ബെഞ്ചിൻ്റെ വിധിയിൽ സർക്കാർ നൽകിയ സ്റ്റേയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാർ ബൈക്ക് ടാക്സി മേഖലയിൽ നയങ്ങൾ രൂപീകരിക്കുന്നതു വരെ ബൈക്ക് ടാക്സികൾ പിൻവലിക്കണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ നിന്നാണ് ഈ നിയമ യുദ്ധങ്ങളുടെ തുടക്കം. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് പിന്നീട് പിൻവലിക്കുകയായിരുന്നു. സർക്കാർ നയങ്ങൾ രൂപീകരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബൈക്ക് ടാക്സികൾ തുടർന്നുകൊള്ളാൻ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിനെ റദ്ദാക്കിയുള്ള ഹൈ കോടതി ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനത്തെ പിൻതുണച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ബൈക്ക് ടാക്സികൾക്ക് ചിലവ് കുറവാണെന്നും സ്ത്രികൾക്ക് കൂടുതൽ സുരക്ഷിതമാണെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ അവ നിരോധിക്കേണ്ടതില്ലെന്നും നിയന്ത്രിച്ചാൽ മതിയാകും എന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിൻ്റെ വാദങ്ങൾ കേട്ടതിനു ശേഷം ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ ,എൻ കോട്ടിശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് ജനുവരി 23ന് വന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് പിൻതുണയ്കികുകയായിരുന്നു.

rapido bike taxi
റാപ്പിഡോ ബൈക്ക് ടാക്സി

ഓഫിസിൽ ജോലി ചെയ്തിരുന്ന സ്ത്രി,അവർക്ക് ക്യാബ് വിളിച്ചു വരാനുള്ള പൈസയില്ലെന്നും അതിനാൽ അവർ ബൈക്ക് ടാക്സിയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞതും ഉത്തരവ് പ്രസ്താവിക്കുന്ന സമയം ജസ്റ്റിസ് ശർമ്മ ഓർത്തെടുക്കുകയും കേസ് വാദിക്കുന്ന വക്കീലമാരോട് പറയുകയും ചെയ്തു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സികളുണ്ട്. ജിപിഎസ് സംവിധാനമുള്ളതിനാൽ സ്ത്രികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം മോട്ടോർ സൈക്കിളുകളെയും മോട്ടോർ ക്യാബുകളെയും നിയമങ്ങൾ പ്രത്യേകം നിർവചിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ചട്ടങ്ങളിൽ ബൈക്ക് ടാക്സികളെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചത്. സുരക്ഷ, ഗതാഗതക്കുരുക്ക്, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിച്ചുകൊണ്ട് 2019-ൽ സമർപ്പിക്കപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ടും അദ്ദേഹം ഇതിനായി ഉപയോഗിച്ചു.

എന്നാൽ ഈ വാദങ്ങളൊക്കെയും കോടതി തള്ളി. കാറുകളെ അപേക്ഷിച്ച് ബൈക്കുകൾ റോഡിൽ കുറഞ്ഞ സ്ഥലമേ എടുക്കുന്നുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടുകയും ഗതാഗതക്കുരുക്കിനെക്കുറിച്ച് കർണാടക സർക്കാർ ഉന്നയിച്ച ആശങ്കകളെ ചോദ്യം ചെയ്തു.

Content Highlights: The Supreme Court has lifted the ban on bike taxi services in Karnataka, stating that they should be regulated instead of prohibited. The ruling addresses the operation of bike taxis under appropriate regulatory measures.

dot image
To advertise here,contact us
dot image