മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

ഫലം പ്രഖ്യാപിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി
dot image

കൊച്ചി: മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പരീക്ഷ നടത്താന്‍ എന്‍ടിയുവിന് ഹൈക്കോടതി അനുമതി നല്‍കി. ഫലം പ്രഖ്യാപിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരീക്ഷ അനുമതി പിന്‍വലിച്ച നടപടി ഏകപക്ഷീയമാണെന്നായിരുന്നു ദേശീയ അധ്യാപക പരിഷത്തിൻ്റെ (എന്‍ടിയു) വാദം.

നേരത്തേ മയില്‍പ്പീലി യങ് സ്‌കോഷര്‍ഷിപ്പ് പരീക്ഷ വിവാദമായതോടെ പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

High court of kerala
ഹൈക്കോടതി

ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് 'യങ് സ്‌കോളര്‍ എക്‌സാം 2026' എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്ടോബര്‍ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കി. ഇതിന് പുറമേ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

Mayilppeeli
മയിൽപ്പീലി മാസിക

പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവ് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പരീക്ഷാ അനുമതി പിന്‍വലിച്ചതില്‍ നോട്ടീസോ കാരണം ബോധിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നായിരുന്നു എന്‍ടിയു ഹൈക്കോടതിയെ അറിയിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആദ്യം പരീക്ഷയ്ക്ക് അനുമതി നല്‍കിയതല്ലേ എന്ന് ചോദിച്ച ഹൈക്കോടതി, പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

Content Highlights- The Kerala High Court has granted permission for the Mayilpeeli examination and quashed the government's action concerning the examination.

dot image
To advertise here,contact us
dot image