

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ച് പാകിസ്താൻ. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 1-0ത്തിനു സ്വന്തമാക്കി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന്‍ 1-0ത്തിനു പിടിച്ചെടുത്തത്. ആദ്യ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു.
അതേസമയം ശ്രീലങ്ക വലിയ നാണക്കേടിലേക്കാണ് വീണത്. ഒരു കലണ്ടര്‍ വര്‍ഷം ഒരൊറ്റ ടെസ്റ്റ് മത്സരവും ജയിക്കാന്‍ സാധിച്ചില്ലെന്ന മോശം റെക്കോര്‍ഡാണ് ശ്രീലങ്കയുടെ പേരിലെത്തുന്നത്. 29 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്ക ഇത്ര മോശം അവസ്ഥയില്‍ എത്തുന്നത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ലങ്കയെ വെറും 98 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 316 റണ്‍സെടുത്തു തിരിച്ചു വന്നു. ഇതോടെ പാകിസ്ഥാന്റെ ലക്ഷ്യം 90 റണ്‍സായി. 2 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു.
content highlights: pakistan-win-test-series-against-sri-lanka-after-two-years