'പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം എന്താണ് മാറിയത്?'; SEO സമ്മിറ്റില്‍ പാകിസ്താനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം

പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരവാദത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്

'പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം എന്താണ് മാറിയത്?'; SEO സമ്മിറ്റില്‍ പാകിസ്താനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം
dot image

ന്യൂഡല്‍ഹി: എസ്സിഒ സിവിലൈസേഷണല്‍ ഡയലോഗില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്താന് ക്ഷണം നല്‍കിയതില്‍ രാഷ്ട്രീയ വിവാദം കടുപ്പിച്ച് പ്രതിപക്ഷം. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരവാദത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഈ മാസം അവസാനം ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എസ്സിഒ പരിപാടിയില്‍, പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് പങ്കെടുക്കുമെന്ന് ശനിയാഴ്ച പാകിസ്താന്‍ അറിയിച്ചു. നിലവിലുള്ള കീഴ്വഴക്കമനുസരിച്ച്, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള എല്ലാ എസ്സിഒ അംഗരാജ്യങ്ങള്‍ക്കും ക്ഷണം നല്‍കിയതായി ഒക്ടോബര്‍ 28-ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സൈനിക സംഘര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയില്‍ നടക്കുന്ന ഒരു പരിപാടിയിലേക്ക് ഒരു പാകിസ്താന്‍ മന്ത്രിയെ ഇന്ത്യ ക്ഷണിക്കുന്നത് ഇതാദ്യമായിട്ടാണ്. നാഗരിക സംവാദവും സാംസ്‌കാരിക ധാരണയും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പരിപാടിയില്‍ ഒത്തുചേരുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ക്ഷണിക്കാന്‍ മാത്രം എന്ത് മാറ്റമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. 'എസ്സിഒ എന്നത് ഒരു ബഹുമുഖ വേദിയാണ്. എല്ലാ അംഗരാജ്യങ്ങളിലെയും പ്രതിനിധികള്‍ അതില്‍ പങ്കെടുക്കും. അതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ അടിസ്ഥാനപരമായ ചോദ്യം ഇതാണ്: മതത്തിന്റെ പേരില്‍ ആളുകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ബൈസാരനിലെ ഭീകരാക്രമണം മുതല്‍ 2026 നവംബര്‍ വരെയുള്ള കാലയളവില്‍, യഥാര്‍ത്ഥത്തില്‍ എന്ത് മാറ്റമാണ് സംഭവിച്ചത്?' അദ്ദേഹം ചോദിച്ചു. പാകിസ്താനോടുള്ള സര്‍ക്കാരിന്റെ നയം വ്യക്തമല്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദും വിമര്‍ശിച്ചു. 'സര്‍ക്കാരിന്റെ നയം ഒരിക്കലും വ്യക്തമല്ല. ഇതെന്ത് തരം നയമാണ്? എന്താണോ അവര്‍ കാണിക്കാനോ ചെയ്യാനോ പറയാനോ ഉദ്ദേശിക്കുന്നത്, അത് വ്യക്തമാക്കുകയെങ്കിലും വേണം. എങ്കില്‍ മാത്രമേ, അവരുടെ നിലപാട് കൃത്യമായി മനസ്സിലാക്കി നമുക്ക് നമ്മുടെ പ്രതികരണം രൂപപ്പെടുത്താന്‍ കഴിയൂ,' അദ്ദേഹം പറഞ്ഞു.

Also Read:

ഭീകരവാദം ഉപേക്ഷിച്ച് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് പാകിസ്താന് തന്നെയാണ് ഗുണകരമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. 'സ്വന്തം നന്മയ്ക്കായി പാകിസ്താന്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവര്‍ സംഘര്‍ഷത്തിന് മുതിര്‍ന്നാല്‍ അത് അവരുടെ തന്നെ നാശത്തിലേക്ക് നയിക്കും. അവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ന് നോക്കൂ, ഭീകരവാദികള്‍ പൊലീസ് സ്റ്റേഷനുകളില്‍ കടന്നുകയറി പൊലീസുകാരെയും സൈനികരെയും കൊലപ്പെടുത്തുന്നു. അവിടെ നിയമവാഴ്ചയില്ല, ജനങ്ങള്‍ രാജ്യം വിട്ടുപോകുകയാണ്,' അദ്ദേഹം പറഞ്ഞു. നവംബര്‍ 20 മുതല്‍ 22 വരെ ഇവിടെ നടക്കുന്ന പരിപാടിയില്‍ പാകിസ്താനും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പാകിസ്താന്റെ നാഗരികവും സാംസ്‌കാരികവുമായ പരിണാമം നമ്മളില്‍ നിന്ന് വ്യത്യസ്തമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് 80 വര്‍ഷം പോലും ആയിട്ടില്ല. അവരുടെ പരിണാമം നമ്മളോടൊപ്പം സമാന്തരമായാണ് നടന്നത്. അതിനാല്‍, ഈ വിഷയത്തില്‍ (സാംസ്‌കാരിക നാഗരികത) അവര്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല,' കേന്ദ്രമന്ത്രി പറഞ്ഞു.

റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ രൂപീകരിച്ചത്. 2017-ല്‍ ഇന്ത്യയും പാകിസ്താനും ഇതിലെ സ്ഥിരാംഗങ്ങളായി. 2023-ല്‍ ഇറാനും അംഗമായി. 2024 ഒക്ടോബറില്‍ ഇസ്ലാമാബാദില്‍ വെച്ച് എസ്‌സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് യോഗം നടന്നു. പ്രധാനമന്ത്രിക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. അടുത്ത എസ്‌സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് (രാഷ്ട്രത്തലവന്മാരുടെ കൗണ്‍സില്‍) യോഗത്തിനായുള്ള മുന്നൊരുക്ക ചര്‍ച്ചകള്‍ക്കായി, ഇന്ത്യ കഴിഞ്ഞ മാസം എസ്‌സിഒ നാഷണല്‍ കോര്‍ഡിനേറ്റര്‍ അലോക് ദിമ്രിയെ ഇസ്ലാമാബാദിലേക്ക് അയച്ചിരുന്നു.

Content Highlights: India's invitation to Pakistan to participate in the SCO Civilisational Dialogue in Delhi has triggered a political controversy, with opposition parties questioning the government's position on Pakistan-sponsored terrorism. Pakistan has confirmed that its Climate Change Minister Musadik Malik will attend the event at the historic Purana Qila later this month. India announced on October 28 that invitations had been extended to all SCO member countries, including Pakistan, in keeping with established practice. This marks the first invitation to a Pakistani minister for an event in India since the military clashes in May.

dot image
To advertise here,contact us
dot image