‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്’: വായടപ്പിക്കുന്ന മറുപടിയുമായി ശ്രുതി ഹാസൻ

വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അലോസരപ്പെടുത്തുന്നു: സുഹാസിനിയോട് തിരിച്ചുചോദിച്ച് ശ്രുതി ഹാസൻ

‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്’: വായടപ്പിക്കുന്ന മറുപടിയുമായി ശ്രുതി ഹാസൻ
dot image

വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നടി ശ്രുതി ഹാസൻ നൽകിയ ബോൾഡ് ആയ മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ ഈ രസകരമായ പ്രതികരണങ്ങൾ. തന്റെ വിവാഹത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്താറുണ്ടെന്ന് ശ്രുതി വ്യക്തമാക്കി.

വ്യക്തിജീവിതത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകണമെന്നായിരുന്നു ശ്രുതിയോട് സുഹാസിനി ആവശ്യപ്പെട്ടത്. 'നീ എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത്?' എന്ന് സുഹാസിനി ചോദിച്ചപ്പോൾ, 'നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്?' എന്നായിരുന്നു ശ്രുതിയുടെ തിരിച്ചുചോദ്യം. വയസ്സ് എത്രയാണെന്ന ചോദ്യത്തിന് കൃത്യമായ കണക്ക് പറയുന്നതിനു പകരം ഗൂഗിൾ ചെയ്തു നോക്കാനാണ് താരം തമാശയായി മറുപടി നൽകിയത്.

ഇത്തരത്തിലുള്ള ചോദ്യങ്ങളെ വളരെ കൂളായി എന്നാൽ തന്റേതായ ശൈലിയിലാണ് താരം നേരിട്ടത്. കൂടാതെ, 'എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്? ഭക്ഷണമൊന്നും തരുന്നില്ലേ?' എന്ന് ചോദിക്കുന്നവരുടെയും വായടപ്പിച്ചു കൊണ്ട് താൻ നന്നായി ഭക്ഷണം കഴിക്കാറുണ്ടെന്നും, ഫിറ്റ്നസിനോടാണ് തനിക്ക് താല്പര്യമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

Content Highlights: Actress Shruti Haasan has expressed her annoyance over repeated questions about her marriage. Responding firmly to inquiries about her personal life, she made it clear that she does not appreciate constant speculation about her relationship and marriage plans.

dot image
To advertise here,contact us
dot image