മകനില്ല, മകളെ ബുദ്ധിമുട്ടിക്കാനാവില്ല: ജീവിച്ചിരിക്കെ സ്വന്തം 'അടിയന്തിരം' നടത്തി 80കാരന്‍; സംഭവം യുപിയിൽ

900ത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്

മകനില്ല, മകളെ ബുദ്ധിമുട്ടിക്കാനാവില്ല: ജീവിച്ചിരിക്കെ സ്വന്തം 'അടിയന്തിരം' നടത്തി 80കാരന്‍; സംഭവം യുപിയിൽ
dot image

ലഖ്‌നൗ: ജീവിച്ചിരിക്കെ സ്വന്തം ;അടിയന്തിരം' നടത്തി 80കാരന്‍. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലെ ജോഹ്രി ഗ്രാമവാസിയായ ബാല്‍ജോര്‍ സിങ്ങാണ് മരിച്ചതിൻ്റെ 13-ാം ദിവസം നടത്തുന്ന ചടങ്ങുകള്‍ നടത്തിയത്. ആൺമക്കളില്ലാത്തതിനാൽ മകളുടെ മേല്‍ എല്ലാ ഉത്തരവാദിത്തങ്ങളും ചുമത്തി കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്തതിനാലാണ് ഈ തീരുമാനം എടുത്തതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

ഹവന്‍, സദ്യ എന്നിവയടക്കം പതിമൂന്നാം ദിവസം നടത്തുന്ന മരണാനന്തര കര്‍മ്മമായ 'തെഹ്രിവി' ചടങ്ങാണ് ബാല്‍ജോര്‍ സിങ് നടത്തിയത്. മരിച്ച വ്യക്തിയുടെ പുത്രസ്ഥാനത്തുള്ളവരാണ് ഈ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. 900ത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തനിക്ക് മകന്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുമ്പേ തന്നെ ഇത്തരമൊരു ചിന്ത ഉണ്ടായിരുന്നെന്ന് സിങ് പറയുന്നു. ചടങ്ങില്‍ ചെറുമകന്‍ മുകുളിന്റെ തലയില്‍ ടര്‍ബന്‍ കെട്ടി തന്റെ മരണത്തിന് ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം അവനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എട്ടു പാചകകാരെ കൊണ്ടുവന്നാണ് 900 പേര്‍ക്കായി സദ്യ ഒരുക്കിയത്. ഇതില്‍ ബ്രഡ് ഫ്രൈയും കറിയും മധുരങ്ങളും അടക്കമാണ് ഉണ്ടായിരുന്നത്.

'എന്റെ കുടുംബം ഇവിടെയുണ്ട്. ഗ്രാമത്തിലുള്ള എല്ലാവരും ചടങ്ങിന് എത്തിയിട്ടുണ്ട്. ഒരു മകളാണ് എനിക്ക്. അവള്‍ക്ക് മൂന്ന് മക്കളാണ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. രണ്ട് ബിഗാസ് ഭൂമിയാണ് ഉള്ളത്. അത് ഞാന്‍ മുന്നേ തന്നെ എന്റെ ചെറുമകന് നല്‍കികഴിഞ്ഞു' എന്നാണ് ബാല്‍ജോര്‍ സിങിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: An 80-year-old man in Uttar Pradesh performed his own last rites, saying he had no son and did not want to put his daughter through the burden of arranging the rituals

dot image
To advertise here,contact us
dot image