അസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് പരിക്ക്

കസിരംഗയ്ക്ക് സമീപം റോംഗാജാനിലാണ് അപകടമുണ്ടായത്

അസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് പരിക്ക്
dot image

​ഗുഹവാത്തി: അസമിലെ കാസിരംഗയിൽ വ്യാഴാഴ്ച ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൊകാഖട്ടിൽ നിന്ന് നാഗാവോണിലേക്ക് പോകുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാസിരംഗയ്ക്ക് സമീപം റോംഗാജാനിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. നിരവധി യാത്രക്കാർ വാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പൊലീസും പ്രദേശവാസികളും ഉടൻ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തതെന്നാണ് റിപ്പോർട്ട്. 'മരണസംഖ്യ വളരെ വേഗത്തിൽ ഉയരുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് അപകടത്തിൽ 23 പേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുക'യാണെന്നാണ് ഗോലാഘട്ട് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ദേശീയോദ്യാനത്തിന് സമീപം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗത്തിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. മിനിബസിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചാകാം അപകടമുണ്ടായതെന്നാണ് കരുതന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അപകടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ന് നേരത്തേ കാസിരംഗയിലുണ്ടായ ദാരുണമായ അപകടത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടത് നമ്മളെയെല്ലാവരെയും നടുക്കിയിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. അവരുടെ വേദനയ്ക്ക് ആശ്വാസമേകാൻ വാക്കുകൾക്ക് കഴിയില്ല. എങ്കിലും ഈ ദുഃഖവേളയിൽ അവർ ഒറ്റയ്ക്കല്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. അസം മുഴുവൻ അവർക്കൊപ്പം നിൽക്കുകയാണ് എന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പിൽ അസം മുഖ്യമന്ത്രി അനുശോചിച്ചത്.

Content Highlights: At least 23 people were passes away and several others injured after a truck collided with a minibus in Assam's Kaziranga.

dot image
To advertise here,contact us
dot image