'മലിനീകരണം ഉണ്ടെങ്കില്‍ തന്നെ അത് കുറഞ്ഞോളും, ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതില്ല'; യോഗി ആദിത്യനാഥ്

മറ്റുള്ളവര്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ആളുകള്‍ക്ക് മലിനീകരണത്തെക്കുറിച്ച് ഓര്‍മ്മ വരുന്നതെന്നായിരുന്നു കുറ്റപ്പെടുത്തല്‍

'മലിനീകരണം ഉണ്ടെങ്കില്‍ തന്നെ അത് കുറഞ്ഞോളും, ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതില്ല'; യോഗി ആദിത്യനാഥ്
dot image

ലഖ്‌നൗ: ദീപാവലി ആഘോഷ വേളകളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം കാഴ്ചകള്‍ കാണുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ അടക്കം രാജ്യത്ത് മലിനീകരണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അഴിമതി നിറഞ്ഞ പ്രവൃത്തികളിലൂടെ വ്യവസ്ഥയെയാകെ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ല. അതേസമയം ജനങ്ങള്‍ ഒരു ദിവസം പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ ഉടന്‍ തന്നെ മലിനീകരണത്തെക്കുറിച്ചുള്ള വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലിനീകരണം ഉണ്ടെങ്കില്‍ത്തന്നെ അത് കാലക്രമേണ കുറഞ്ഞോളുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആദിത്യനാഥ് ജനങ്ങളോട് ആവശ്യപ്പെട്ടു. മലിനീകരണം ഉണ്ടെങ്കില്‍ത്തന്നെ അത് കാലക്രമേണ കുറഞ്ഞോളുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, മറിച്ച് എല്ലാവരും സ്വതന്ത്രമായി ആഘോഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യോഗി പറഞ്ഞു. അയോധ്യയില്‍ താന്‍ പങ്കെടുത്ത ദീപാവലി ആഘോഷങ്ങളെ അനുസ്മരിച്ച അദ്ദേഹം, അവിടെ താനും വെടിക്കെട്ടില്‍ പങ്കുചേര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കി. മറ്റുള്ളവര്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ആളുകള്‍ക്ക് മലിനീകരണത്തെക്കുറിച്ച് ഓര്‍മ്മ വരുന്നതെന്നായിരുന്നു കുറ്റപ്പെടുത്തല്‍.

രാജ്യത്തെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരത്തെയും നോയിഡ, ഗുരുഗ്രാം തുടങ്ങിയ സമീപ പ്രദേശങ്ങളെയും കനത്ത പുകമഞ്ഞ് (smog) മൂടിയിരിക്കുന്നു. മിക്കയിടങ്ങളിലെയും വായു ഗുണനിലവാര സൂചിക (AQI) 400-ന് മുകളിലെത്തി. അതായത് 'അതീവ ഗുരുതരം' (severe) എന്ന വിഭാഗത്തിലേക്ക് മാറിയിരിക്കുന്നു. നവംബര്‍ 9 രാവിലെ, ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലേക്ക് നീങ്ങുന്നതായി കണ്ടു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ മോശമായ അവസ്ഥയാണ്.

Content Highlights: Uttar Pradesh Chief Minister Yogi Adityanath has praised the bursting of firecrackers during Diwali, describing such celebrations as joyful. His remarks came amid concerns over rising pollution levels across the country, including in Delhi-NCR. He questioned why people who allegedly pollute the system through corrupt practices are not challenged, while pollution concerns are raised when people celebrate with firecrackers for a day.

dot image
To advertise here,contact us
dot image