സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി കോടതി

നേതാക്കള്‍ തിഹാര്‍ ജയിലില്‍ തുടരും

സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി കോടതി
dot image

ന്യൂഡല്‍ഹി: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടി. നേതാക്കള്‍ തിഹാര്‍ ജയിലില്‍ തുടരും. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഇരുവരുടെയും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 'എന്റെ ജീവിതത്തില്‍ ഇത്രയും അസംബന്ധമായ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും എസ്ഇഎം കോടതിയിലാണ്. കോടതി ഉത്തരവിടാന്‍ കാത്തിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതില്‍ ഒരു കാരണവുമില്ല. ഇന്നും നിയമത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരു വാദവും നിരത്തിയിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളും വെറും അനുമാനങ്ങള്‍ മാത്രമായിരുന്നു. എസ്ഇഎം കോടതിയുടെ സമയം വെറുതെ നഷ്ടമാക്കുകയാണ്. സൗരവിനെയും അശുതോഷിനെയും വിട്ടയക്കുക', എന്നായിരുന്നു സിജെപിയുടെ ലീഗല്‍ കറസ്‌പോണ്ടന്റ് രത്‌ന സിങിന്റെ പ്രതികരണം.

സൗരവിന്റെയും അശുതോഷിന്റെയും ത്യാഗത്തെ കുറിച്ച് പോസ്റ്റുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും രംഗത്ത് വന്നിരുന്നു. വലിയ ശമ്പളത്തിലുള്ള ജോലി വരെ ഉപേക്ഷിച്ചാണ് ഇരുവരും പോരാടാനിറങ്ങിയതെന്ന് അഭിജീത് കുറിച്ചു. അവര്‍ക്ക് തെരുവിലിറങ്ങേണ്ട ആവശ്യമില്ലായിരുന്നു എന്നും എന്നാല്‍ രാജ്യത്തെ മികച്ചതാക്കാന്‍ അവര്‍ എല്ലാം ഉപേക്ഷിച്ചെന്നും അഭിജീത് എക്‌സില്‍ കുറിച്ചു.

'രണ്ട് പേരും മികച്ച കരിയറും സാമ്പത്തിക ഭദ്രതയുമുള്ളവരായിരുന്നു. എന്നാല്‍ ഈ രാജ്യത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇരുവരും ഇതെല്ലാം ഉപേക്ഷിച്ചു. അവരുടെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് തെരുവിലിറങ്ങി അനിശ്ചിതത്വങ്ങള്‍ നേരിടാനും ഒടുവില്‍ ജയിലില്‍ പോകാനും അവര്‍ക്ക് യാതൊരു ആവശ്യവുമുണ്ടായില്ല. എന്നാലും അവര്‍ അത് ചെയ്തു', ദീപ്‌കെ പറഞ്ഞു.

Also Read:

പ്രിവിലേജ്ഡ് ആയ സാഹചര്യത്തില്‍ നിന്നും വന്നിട്ടും ഭാഗ്യമില്ലാത്ത മനുഷ്യര്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു എന്നതാണ് തനിക്ക് അവരില്‍ ഏറ്റവും മതിപ്പുളവാക്കുന്ന കാര്യമെന്നും ദീപ്കെ പറഞ്ഞു. അവരുടെ ജീവിതം ആസ്വദിച്ച് ഇതുവരെ കാണാത്ത മനുഷ്യരുടെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അവരില്‍ നിന്നും ആരും അത് പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ മറ്റുള്ള മനുഷ്യരെ കുറിച്ച് ആത്മാര്‍ത്ഥമായ ചിന്തയുള്ളതിനാല്‍ അവര്‍ അത് ചെയ്തെന്നും ദീപ്കെ പറഞ്ഞു.

Content Highlights: A court has denied bail to CJP leaders Saurav Das and Ashutosh Rangay. Their judicial custody has been extended by two days

dot image
To advertise here,contact us
dot image