ബംഗാളില്‍ മുഖം രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് നീക്കം ചെയ്തവരുടെ വീട്ടില്‍ BLO മാർ നേരിട്ടെത്തും

പശ്ചിമ ബംഗാളിലെ എസ്‌ഐആര്‍ നടപടികള്‍ 2025 ഡിസംബര്‍ 27-ന് ഔദ്യോഗികമായി ആരംഭിക്കുകയും അന്തിമ പട്ടിക 2026 ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു

ബംഗാളില്‍ മുഖം രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് നീക്കം ചെയ്തവരുടെ വീട്ടില്‍ BLO മാർ നേരിട്ടെത്തും
dot image

കൊല്‍ക്കത്ത: എസ്‌ഐആറില്‍ പേരുകള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ കണ്ടെത്താനും നിലവിലെ വോട്ടര്‍ പട്ടികയില്‍ അവരുടെ വിവരങ്ങള്‍ പുതുക്കാന്‍ സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാളിലെ എസ്‌ഐആര്‍ നടപടികള്‍ 2025 ഡിസംബര്‍ 27-ന് ഔദ്യോഗികമായി ആരംഭിക്കുകയും അന്തിമ പട്ടിക 2026 ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന ഈ പ്രക്രിയയില്‍ പ്രാദേശിക ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു.

എന്നാല്‍ ഇതുവരെ ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ചില ബിഎല്‍ഒമാര്‍ പറയുന്നത്. എന്നിരുന്നാലും, പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരെയും പരിശോധനയിലുള്ളവരെയും വീണ്ടും കണ്ടെത്തേണ്ടതുണ്ട്. അത്തരമൊരു ഉത്തരവ് ലഭിച്ചാല്‍ തങ്ങള്‍ അത് നടപ്പിലാക്കും എന്നും അവര്‍ പറഞ്ഞു. എന്നാല്‍ വീടുകള്‍ വീണ്ടും സന്ദര്‍ശിക്കുന്ന നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളൂ, അതിനാല്‍ നിലവില്‍ വലിയ സമ്മര്‍ദ്ദമൊന്നും അനുഭവപ്പെടുന്നില്ലെന്നും ചില ബിഎല്‍ഒമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്നോട്ടുള്ള കാര്യങ്ങള്‍ കണ്ടറിയണം. എന്നാല്‍, എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്നും ബഎല്‍ഒമാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ജില്ലാ ഓഫീസറില്‍ നിന്ന് പുതിയ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല, അതിനായി കാത്തിരിക്കുകയാണ്. ജോലിയുടെ ഏറ്റവും പ്രയാസകരമായ ഭാഗം ഇതിനകം പൂര്‍ത്തിയായതിനാല്‍, ഇത്തവണ വോട്ടര്‍മാരെ വീണ്ടും സന്ദര്‍ശിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കരതുന്നതെന്ന് വിശദീകരിക്കുന്നവരുമുണ്ട്.

Content Highlights: The Election Commission has directed Booth Level Officers to visit the homes of voters whose names were removed during the Special Intensive Revision in West Bengal. The initiative aims to identify excluded voters and help update their details in the current electoral roll. The SIR process began on December 27, 2025, and the final list was published on February 28, 2026.

dot image
To advertise here,contact us
dot image