ജമ്മു കശ്മീരിൽ സിഐഎസ്എഫ് ക്യാമ്പിൽ വെടിവയ്പ്പ്; കമാൻഡർ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

കത്വ ജില്ലയിലെ ബസോഹ്ലിയിലെ മലയോര മേഖലയിലുള്ള സേവാ പവര്‍ പ്രോജക്റ്റിലെ സിഐഎസ്എഫ് ക്യാംപിലാണ് വെടിവെപ്പ് നടന്നത്

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ക്യാമ്പിൽ വെടിവയ്പ്പ്; കമാൻഡർ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
dot image

ശ്രീനഗര്‍: ജമ്മു കശ്മീര്‍ കത്വായില്‍ സിഐഎസ്എഫ് ക്യാമ്പില്‍ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കത്വ ജില്ലയിലെ ബസോഹ്ലിയിലെ മലയോര മേഖലയിലുള്ള സേവാ പവര്‍ പ്രോജക്റ്റിലെ സിഐഎസ്എഫ് ക്യാംപിലാണ് വെടിവെപ്പ് നടന്നത്. വെടിയുതിര്‍ത്ത സിഐഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസിനു കൈമാറി. വാക്ക് തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ക്യാമ്പിലെ തര്‍ക്കത്തിന് പിന്നിലെ കൃത്യമായ കാരണവും വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യവും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: A CISF jawan allegedly opened fire at his colleagues at a camp in Kathua, Jammu and Kashmir, killing four people, including a commander

dot image
To advertise here,contact us
dot image