ഡല്‍ഹി സര്‍വകലാശാല തെരഞ്ഞടുപ്പ് ABVP അട്ടിമറിച്ചു; ആരോപണവുമായി NSUI

വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് എബിവിപിക്ക് വോട്ട് ചെയ്യിച്ചതായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചു വെച്ചതായും ആരോപണമുണ്ട്

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞടുപ്പ് ABVP അട്ടിമറിച്ചു; ആരോപണവുമായി NSUI
dot image

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി എന്‍എസ്‌യുഐ രംഗത്ത്. സ്വാമി ശ്രദ്ധാനന്ദ് കോളേജ്, രാംജാസ് കോളേജ്, ശിവാജി കോളേജ് അടക്കം നിരവധി കോളേജുകളില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയുടെ ആരോപണം. വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന് എന്‍എസ്‌യുഐ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിജയ് മീണ ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് എബിവിപിക്ക് വോട്ട് ചെയ്യിച്ചതായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചു വെച്ചതായും ആരോപണമുണ്ട്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംഘടന പരാതി നല്‍കിയിരിക്കുകയാണ്. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എന്‍എസ്‌യുഐ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എബിവിപിയുടെ യാഷ് ദബാസ് 24,576 വോട്ടുകളാണ് നേടിയത്. മീണയെ 2,053 വോട്ടുകള്‍ക്കാണ് എബിവിപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന് കേന്ദ്ര പാനലിലെ നാല് സ്ഥാനങ്ങളില്‍ ഒന്നുപോലും നേടാനായില്ല. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ നേരിയ വ്യത്യാസത്തിലാണ് എന്‍എസ്‌യുഐക്ക് നഷ്ടമായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 13,700-ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയ വിമത സ്ഥാനാര്‍ത്ഥി ദീപാന്‍ഷു ഷോക്കിന്റെ സാന്നിധ്യം എന്‍എസ്‌യുഐയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളാണ് എബിവിപി വിജയിച്ചത്.

Content Highlights: NSUI has raised allegations of irregularities in the Delhi University election, claiming bogus voting at several colleges including Swami Shraddhanand College, Ramjas College and Shivaji College. Former NSUI presidential candidate Vijay Meena alleged that the polling process was manipulated.

dot image
To advertise here,contact us
dot image