പൊള്ളലേറ്റ കണ്ടന്റ് ക്രിയേറ്റർ ജീവനോട് മല്ലിട്ടത് 54ദിവസം; യുവതി ഏഴുമാസം ഗർഭിണിയായിരുന്നെന്ന് പൊലീസ്

ഇക്കഴിഞ്ഞ ജൂലായ് 3നാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ കൗറിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്

പൊള്ളലേറ്റ കണ്ടന്റ് ക്രിയേറ്റർ ജീവനോട് മല്ലിട്ടത് 54ദിവസം; യുവതി ഏഴുമാസം ഗർഭിണിയായിരുന്നെന്ന് പൊലീസ്
dot image

ഛണ്ഡിഗഡ്: പഞ്ചാബില്‍ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തി കൊലപ്പെടുത്തിയ കണ്ടന്റ് ക്രിയേറ്റര്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ്. 28കാരിയായ മഞ്ജീര്‍ കൗറാണ് 54ദിവസത്തോളം നീണ്ടുനിന്ന ജീവന്‍മരണപ്പോരാട്ടത്തിന് ശേഷം ഓഗസ്റ്റ് 26ന് മരണത്തിന് കീഴടങ്ങിയത്. വിവാഹമോചിതയായ കൗറിന് ഏഴ് വയസുള്ള ഒരു മകന്‍ ഉണ്ട്. കുട്ടി പിതാവിനൊപ്പമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ശുഭി, പിന്‍ഡ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൗറിന്റെ മാതാവ് കാന്താദേവി നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലായ് 3നാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ കൗറിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവദിവസം പ്രതികളെന്ന് സംശയിക്കുന്നവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് കൗര്‍ ഛണ്ഡിഗഡിലെ സെക്ടര്‍ 34ലെ മദ്യഷോപ്പിന് സമീപം എത്തുന്നത്. അവിടെ നിന്നും യുവതിയെ മൊരിന്‍ഡയിലെ വനമേഖലയില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയെ പ്രതികള്‍ ഉപദ്രിക്കുകയും ഒരു മള്‍ബറി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ കൗറിന്റെ ഒരു സുഹൃത്ത് പുതപ്പ് ഉപയോഗിച്ച് തീയണച്ചാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നതിനിടെ ജൂലായ് 9ന് യുവതിയെ സ്വകാര്യ ആശുപത്രിയായ PGIMERലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചിന് ഭാഗികമായ യുവതിക്ക് ബോധം വന്നിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള സാഹചര്യം എന്താണ് പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് കേസിലെ ബന്ധമെന്താണെന്നും അന്വേഷിക്കുന്നുണ്ട്. ഛണ്ഡിഗഡിനും മൊരിന്‍ഡയ്ക്കും ഇടയിലുള്ള സിസിടിവി ദൃശങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. നിലവില്‍ യുവതിയുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.

Content Highlights:A young content creator who suffered severe burn injuries battled for her life for 54 days. Police confirmed that she was seven months pregnant.

dot image
To advertise here,contact us
dot image