

അർജന്റീന-സ്പെയ്ൻ ലോകകപ്പ് ഫൈനലിനിടെ നടന്ന സംഘർഷത്തിൽ അർജന്റീന താരങ്ങൾക്കുള്ള വിലക്കിൽ ഇളവ് നൽകി ഫിഫ. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച വിലക്കിനെതിരെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഫിഫയുടെ ഇളവ്.
ഫൈനലിനു പിന്നാലെ കളിക്കളത്തിൽ നടന്ന കൈയാങ്കളിയുടെ പേരിലാണ് മൂന്ന് അർജന്റീന താരങ്ങൾക്കും സഹപരിശീലകനും ഒരു സ്പാനിഷ് താരത്തിനുമെതിരെ നടപടി സ്വീകരിച്ചത്.
ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിലും മൊളീനക്ക് ഏഴും തിയാഗോ അൽമാഡക്ക് ഒരു കളിയിലുമായിരുന്നു വിലക്ക്. എന്നാൽ അർജന്റീനയുടെ അപ്പീലിനെ തുടർന്ന് വിലക്കിൽ സൗഹൃദ മത്സരങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഇളവ് പ്രഖ്യാപിച്ചു. നേരത്തെ ടൂർണമെന്റ് ഉൾപ്പെടെ ഔദ്യോഗിക മത്സരങ്ങളിലായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്.
ഇതിന് പുറമെ അർജന്റീന അസോസിയേഷന് മൂന്ന് കോടി രൂപ പിഴയും രണ്ട് ഹോം മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി കുറക്കാനും ഫിഫ നിർദേശിച്ചിരുന്നു. അർജന്റീനയ്ക്ക് നൽകിയ ഇളവിൽ പക്ഷെ ഫുട്ബോൾ ലോകത്ത് നിന്നും വിമർശനം ഉയരുന്നുണ്ട്.
content highlights: fifa reduces ban for argentina after world cup final clash relief