

ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്. സിനിമയിൽ പ്രേക്ഷകരെ ചിരിച്ച രംഗമായിരുന്നു അലിന്‍ ജോസ് പെരേരയുടെ പാട്ട്. താന്‍ എജെപിയുടെ പാട്ടുകളുടെ ആരാധനാണെന്നാണ് സംവിധായകന്‍ ഗിരീഷ് എഡി പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍ അതൊക്കെ സേവ് ചെയ്തിട്ടുണ്ട്. കുഞ്ഞാന്റി പറഞ്ഞതൊക്കെ കേട്ട് ആകെ മൊത്തം ടെന്‍ഷനടിച്ച് വന്നിരിക്കുമ്പോള്‍ പുള്ളിയ്ക്ക് കേള്‍ക്കാന്‍ പറ്റിയ പാട്ടായിരുന്നു അത്. എജെപിയ്ക്ക് നന്ദി വച്ചിരുന്നു. പുള്ളിയെ വിളിച്ചിട്ട് കിട്ടിയില്ല. പ്രൊഡക്ഷനില്‍ നിന്നും വിളിച്ചപ്പോള്‍ ബിസിയാണെന്നാണ് അറിഞ്ഞത്. അവര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല; ഗിരീഷ് എ ഡി പറഞ്ഞു.
'പ്രേമലു'വിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. 150 കോടിയിലേക്ക് എത്താൻ ഇനി വെറും 2 കോടി മാത്രമാണ് ചിത്രത്തിന് വേണ്ടത്. ആഗോള ബോക്സ് ഓഫീസില്‍ 148 കോടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Director Girish AD shared his admiration for Alin Jose Perera's songs, revealing that he is a fan of the singer's music. He spoke about his appreciation for Alin's musical style and the impact of the songs.