ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായുള്ള മനന്‍ കുമാര്‍ മിശ്രയുടെ കാലാവധി; സുപ്രീംകോടതിയിൽ ഹർജി നല്‍കി മലയാളി അഭിഭാഷക

2012ലാണ് മനന്‍ കുമാര്‍ മിശ്ര ആദ്യമായി ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ ആയത്

ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായുള്ള മനന്‍ കുമാര്‍ മിശ്രയുടെ കാലാവധി; സുപ്രീംകോടതിയിൽ ഹർജി നല്‍കി മലയാളി അഭിഭാഷക
dot image

ന്യൂഡല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി മനന്‍ കുമാര്‍ മിശ്ര തുടരുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷക എം ജി യോഗമായ ആണ് മനന്‍ കുമാര്‍ മിശ്ര ദീര്‍ഘകാലമായി ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ബാര്‍ കൗണ്‍സിലിന്റെ കാലാവധി അഞ്ച് വര്‍ഷമാക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ് എന്നാണ് എം ജി യോഗമായയുടെ ഹര്‍ജിയിലെ ആരോപണം.

ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ കാലപരിധി മറികടന്ന് അനിശ്ചിതകാലം മനന്‍ കുമാര്‍ മിശ്രയ്ക്ക് പദവിയില്‍ തുടരാനാവില്ല. അംഗങ്ങളുടെ കാലാവധിക്കപ്പുറം ചെയര്‍മാന് പ്രത്യേകം കാലാവധിയില്ല. 2025ലെ വിജ്ഞാപനം റദ്ദാക്കണം എന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. നിഷ്പക്ഷനായിരിക്കേണ്ട ബാര്‍ സകൗണ്‍സില്‍ ചെയര്‍മാന്റെ ബിജെപി അനുകൂല രാഷ്ട്രീയ നിലപാടും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

2012ലാണ് മനന്‍ കുമാര്‍ മിശ്ര ആദ്യമായി ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ ആയത്. 2014ല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം മനന്‍ കുമാര്‍ മിശ്ര വീണ്ടും ചെയര്‍മാന്‍ സ്ഥാനത്ത് തിരികെയെത്തി. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണ് മനന്‍ കുമാര്‍ മിശ്ര. തുടര്‍ച്ചയായ ഏഴാം തവണയാണ് മനന്‍ കുമാര്‍ മിശ്ര ഒരേ സ്ഥാനത്ത് തുടരുന്നതെന്നുമാണ് ഹര്‍ജിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.

Content Highlights: A petition has been filed in the Supreme Court challenging the continuation of Manan Kumar Mishra as the Chairman of the Bar Council of India

dot image
To advertise here,contact us
dot image