'രാജസ്ഥാനിൽ 611 സ്കൂളുകൾ പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ'; സിജെപി പരിശോധനയിൽ ദുരവസ്ഥ പുറത്ത്

രാജസ്ഥാനിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ദുരവസ്ഥകള്‍ പുറത്തായത്

'രാജസ്ഥാനിൽ 611 സ്കൂളുകൾ പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ'; സിജെപി പരിശോധനയിൽ ദുരവസ്ഥ പുറത്ത്
dot image

ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി. രാജസ്ഥാനിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ദുരവസ്ഥകള്‍ പുറത്തായത്. 611 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിലാണ്. അതില്‍ പത്തെണ്ണം ഗേള്‍സ് സ്‌കൂളുകള്‍ ആണെന്നും സര്‍ക്കാര്‍ രേഖകളില്‍ നിന്ന് കണ്ടെത്തി. 2,047 സ്‌കൂളുകളില്‍ ടോയ്ലറ്റ് സൗകര്യമില്ല. 1,049 സ്‌കൂളുകളില്‍ കുടിവെള്ള സൗകര്യമില്ലെന്നും സിജെപി പ്രവര്‍ത്തകര്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിശോധനക്ക് എത്തിയ സിജെപി പ്രവര്‍ത്തകര്‍ ജയ്പൂരിലെ അക്രമിക്കപ്പെട്ടിരുന്നു.രാജസ്ഥാനിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പരിശോധനക്കെത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ സിജെപി പ്രവര്‍ത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാല്‍, പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബിജെപി അയച്ച ഗുണ്ടകളാണെന്നും സിജെപി സഹകണ്‍വീനര്‍ അശുതോഷ് റാങ്ക ആരോപിച്ചു.

രാംപുര കണ്‍വാര്‍പുര ഗ്രാമത്തിലെ സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനായാണ് അശുതോഷ് റാങ്കയുടെ നേതൃത്വത്തില്‍ സിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടെയാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായെത്തുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തത്. കുട്ടികളെ എരുമകള്‍ക്കൊപ്പം ഗോശാലയിലാണ് ഇരുത്തി പഠിപ്പിക്കുന്നതെന്നും, ഇത് പുറത്തറിയാതിരിക്കാന്‍ ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ തടയുകയാണെന്നും റാങ്ക എക്സ് വഴി കുറിച്ചു. സിജെപി പ്രവര്‍ത്തകരെ ബിജെപി ലക്ഷ്യമിടുകയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ഡിപ്‌കെയും ആരോപിച്ചു.

Content Highlights: A CJP inspection has claimed that 611 schools in Rajasthan are functioning without adequate basic infrastructure, raising concerns over education facilities.

dot image
To advertise here,contact us
dot image