ജാര്‍ഖണ്ഡ് സര്‍ക്കാരിന് തിരിച്ചടി; JPSC പരീക്ഷാ റദ്ദാക്കല്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ 25 ദിവസത്തോളം സമരം നടത്തിയിരുന്നു

ജാര്‍ഖണ്ഡ് സര്‍ക്കാരിന് തിരിച്ചടി; JPSC പരീക്ഷാ റദ്ദാക്കല്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
dot image

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പുതുതായി നിയമിതരായ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നടപടി.

പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ 25 ദിവസത്തോളം സമരം നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെ, ക്രമക്കേടുകളെത്തുടര്‍ന്ന് റദ്ദാക്കിയ 44 പരീക്ഷകളുടെ നിയമന പട്ടിക ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.

റദ്ദാക്കിയ പരീക്ഷകളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡെപ്യൂട്ടി കളക്ടര്‍, ഡെന്റല്‍ ഡോക്ടര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സിവില്‍ ജഡ്ജി, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി പരീക്ഷകളും തുടര്‍ന്ന് നടന്ന നിയമനങ്ങളും റദ്ദാക്കിയെന്നും, തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നുമാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

ഇവരില്‍ വലിയൊരു വിഭാഗം ഇതിനകം തന്നെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് പ്രവേശിച്ചിരുന്നു. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം അവരുടെ ജോലി നേരിട്ട് നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാം. എന്നാല്‍ വ്യക്തിഗത അന്വേഷണം നടത്തുകയോ വിശദീകരണത്തിന് അവസരം നല്‍കുകയോ ചെയ്യാതെ വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നത് നീതിയുക്തമല്ലെന്ന് ഹര്‍ജിക്കാരുടെ വാദം.

Content Highlights: Jharkhand High Court stays the government’s decision to cancel JPSC examinations and appointments, offering relief to newly appointed officers who challenged the move

dot image
To advertise here,contact us
dot image