

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെഹല്‍ക്കാ സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തേജ്പാലിന് പത്തുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമായിരുന്നു സര്‍ക്കാരിന്റെ നീക്കം.
ഇതോടെ രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും. കുറ്റത്തിന്റെ ഗൗരവവുമായി താരതമ്യം ചെയ്യുമ്പോള്‍ തരുണിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശിക്ഷാവിധി ജീവപര്യന്തമായോ അല്ലെങ്കില്‍ കുറ്റത്തിന്റെ വ്യാപ്തിക്ക് ഉതകുന്ന നിലയിലോ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2013 നവംബറില്‍ ഗോവയിലെ പഞ്ചനനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് തെഹല്‍ക്കയിലെ ജൂനിയറായ സഹപ്രവര്‍ത്തകയെ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021ല്‍ ഗോവയിലെ വിചാരണക്കോടതി ഇയാളെ വെറുവിട്ടിരുന്നു. പിന്നാലെ പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയില് വിലയിരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ വിശദമായി വാദം കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ കണ്ടെത്തല്‍ തള്ളുകയും തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
Content Highlights: Tarun Tejpal has approached the Supreme Court challenging the conviction of Bombay High Court