സര്‍ക്കാര്‍ വഴങ്ങി; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന് സമരക്കാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി

സര്‍ക്കാര്‍ വഴങ്ങി; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു
dot image

റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്നും സമരക്കാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പൊതുപരീക്ഷകളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തുടങ്ങിയ സമരം 26 ദിവസം പിന്നിടുമ്പോഴാണ് അവസാനിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

തിങ്കളാഴ്ച സമരത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആഹ്‌ളാദ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ സമരപന്തലില്‍ അണിനിരന്നിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍-കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (ജെഎസ്എസ്സി-സിജിഎല്‍) ടെക്നോക്രാറ്റിക് ഡൈനാമോസ് പ്രൈവറ്റ് ലിമിറ്റഡുമായി (ടിഡിപിഎല്‍) ബന്ധപ്പെട്ട എല്ലാ പരീക്ഷകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്രമക്കേട് നടന്നെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍, പ്രസിദ്ധീകരിച്ച ഫലങ്ങള്‍, നിയമനങ്ങള്‍ എന്നിവ അസാധുവാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ ജൂലൈ 25നാണ് ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്.

Content Highlights: The student protest in Jharkhand has ended after the government agreed to the students' demands following discussions with their representatives.

dot image
To advertise here,contact us
dot image