

ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച് പണി. മുന്‍ കേരള സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പീയുഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍. ആതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി. വസുന്തര രാജെ സിന്ധ്യയും രാം മാധവും ബിജെപി ഉപാധ്യക്ഷ സ്ഥധാനത്തേക്ക് എത്തിയിട്ടുണ്ട്. ബി എല്‍ സന്തോഷിനെ സംഘടന ചുമതല ഉള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഹേമന്ത് ജോഷി യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തും എത്തി.
ബിജെപിയുടെ യുവ മുഖം നിതിന്‍ നബിന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോട് കൂടി സംഘടനാ പുനക്രമീകരണത്തെക്കുറിട്ടുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം ഇട്ടുള്ള പുനസംഘടന ആണ് ഇതെന്നാണ് വിലയിരുത്തല്‍. തനതമ്യേന യുവനിരയെ പരിഗണിച്ചുകൊണ്ടുള്ള ഭാരവാഹി പട്ടിക ആണ് പുറത്ത് വന്നിരിക്കുന്നത്. 13 വൈസ് പ്രസിഡന്റ്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരുമാണ് പുതുതായി വന്നിരിക്കുന്നത്. കെ സുരേന്ദ്രനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ അത് മറികടന്നാണ് നിലവില്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി കൂടിയാണ് ദേശീയ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പീയുഷ് ഗോയല്‍. കോണ്‍ഗ്രസ് വിട്ട് എത്തിയ അബ്ദുള്ളക്കുട്ടിക്ക് വലിയ പരിഗണനയായിരുന്നു ബിജെപി നല്‍കിയിരുന്നത്. ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും ഇപ്പോള്‍ അദ്ദേഹത്തെ നീക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രന്റെയും എം ടി രമേശിന്റെയും പേരുകള്‍ ഭാരവാഹി പട്ടികയില്‍ ഇല്ല എന്നതും പ്രധാനമാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ മുന്‍ കേന്ദ്രമന്ത്രി സമൃതി ഇറാനി ആണ് മറ്റൊരു ദേശീയ ജനറല്‍ സെക്രട്ടറി. മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്ന സമൃതിക്ക് സംഘടനാ രംഗത്ത് സജീവമാകണമെന്ന നിര്‍ദേശമാണ് ബിജെപി നല്‍കിരിക്കുന്നത്. വിഭാഗീയ പ്രശ്‌നങ്ങള്‍ കൊണ്ടും വിരുദ്ധാഭിപ്രയങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വസുന്തരാ രാജ സിദ്ധ്യേ ഉപാദ്ധ്യക്ഷ പദവിയില്‍ എത്തുന്നതും പ്രധാനമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അനില്‍ ആന്റണി പ്രവര്‍ത്തിക്കുന്നത്, സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന് അതേ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തന്നെയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന ചുമതല. പീയുഷ് ഗോയലിനെ സംഘടനാ ചുമതലയിലേക്ക് എത്തിച്ചിരിക്കുന്നതിനാല്‍ കേന്ദ്ര മന്ത്രി സഭയിലും പുനക്രമീകരണം ഉണ്ടായേക്കും. ബീഹാര്‍ തെരഞ്ഞടുപ്പില്‍ അടക്കം ചുക്കാന്‍ പിടിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ് വിനോദ് താവ്‌ടെ മറ്റൊരു ജനറല്‍ സെക്രട്ടറിയാണ്.
Content Highlights: The BJP has announced a major reshuffle in its national leadership, with former Kerala state president K Surendran and Anil Antony appointed as national secretaries. Piyush Goyal has been named national treasurer, while Vasundhara Raje Scindia and Ram Madhav have joined the list of BJP vice presidents.