

റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍. മൂന്നാംഘട്ട ചര്‍ച്ചകളാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. അതിനിടെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികള്‍ റാഞ്ചിയിലെതത്തി. ഇന്ന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നാണ് വിവരം. ചര്‍ച്ച പരാജയപ്പെട്ടാല്‍ നിയമസഭ മാര്‍ച്ച് ഉള്‍പ്പെടെ നടത്താന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം.
ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരാഴ്ചയായി നിരാഹാര സമരം തുടരുന്ന വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇന്ന്പുലര്‍ച്ചെ മൂന്ന് മണിയോടെ ദേവേന്ദ്ര നാഥിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണ് കാരണം.
കഴിഞ്ഞ ജൂലൈ 25നാണ് ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. ഇന്നലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായില്ല. പിന്നാലെയാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
Content Highlights: The Jharkhand government will hold another round of discussions with students following allegations of an examination question paper leak.