അന്ന് സൂര്യ സാറിനെ കാണാൻ പറ്റാത്തത് വിഷമിപ്പിച്ചു, ഇന്ന് അതേ വേദിയിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു: മമിത ബൈജു

'എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ പാരെന്റ്സ് വിട്ടില്ല'

അന്ന് സൂര്യ സാറിനെ കാണാൻ പറ്റാത്തത് വിഷമിപ്പിച്ചു, ഇന്ന് അതേ വേദിയിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു: മമിത ബൈജു
dot image

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. മമിതയാണ് സിനിമയിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കേരള പ്രീ റിലീസ് ഇവന്റിൽ സുര്യയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'2015 ൽ കൊച്ചി ലുലു മാളിൽ ഒരു ഇവന്റിനായി സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ പാരെന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോൾ എനിക്ക് വിഷമമായി. പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളിൽ സാറിന്റെ കൂടെ സാറിന്റെ പടത്തിൽ അഭിനയിച്ച് ഇവിടെ നിൽക്കാൻ പറ്റുന്നത് എനിക്ക് വലിയ ഭാഗ്യമാണ്', മമിതയുടെ വാക്കുകൾ.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Content Highlights: Mamitha Baiju recalled how she felt disappointed after missing the chance to meet Suriya earlier. She expressed happiness at now sharing the same stage with the popular Tamil actor.

dot image
To advertise here,contact us
dot image