'കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല, ആ ഫോട്ടോ പുറത്ത് വിടില്ലെന്ന് ഉറപ്പ് തന്നിരുന്നു': സോനം വാങ്ചുക്ക്

കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ അര്‍ദ്ധരാത്രി കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്

'കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല, ആ ഫോട്ടോ പുറത്ത് വിടില്ലെന്ന് ഉറപ്പ് തന്നിരുന്നു': സോനം വാങ്ചുക്ക്
dot image

ന്യൂഡൽഹി: നിരാഹാര സമരം അവസാനിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട കേന്ദ്രസര്‍ക്കാർ നീക്കത്തിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. താന്‍ നിരാഹാരം അവസാനിപ്പിക്കുന്ന ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ വാഗ്ദാനം ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം തീരുമാനം പ്രഖ്യാപിക്കാം എന്നായിരുന്നു ധാരണയെന്നും ഏകപക്ഷീയമായി നിരാഹാര സമരം അവസാനിപ്പിച്ചതില്‍ സിജെപിക്ക് അതൃപ്തിയുണ്ടായിരുന്നു എന്നും സോനം വാങ്ചുക്ക് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളും കൂടി പ്രഖ്യാപനത്തില്‍ പങ്കാളികളാകുന്നതുവരെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത് വിടില്ലെന്ന് വ്യക്തമായ ധാരണ കേന്ദ്രം തന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് വാങ്ചുക്ക് പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ അര്‍ദ്ധരാത്രി കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്.

സിജെപി സമരത്തിന് പിന്തുണയുമായി വാങ് ചുക്ക് നടത്തിവന്നിരുന്ന നിരാഹാര സമരം 26 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. ജെ പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും കൈയിൽ നിന്ന് വാങ്ചുക്ക് നാരാങ്ങാനീർ വാങ്ങികുടിച്ച് കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Content Highlights: Activist Sonam Wangchuk criticised the Central government for releasing photographs of the conclusion of his hunger strike.

dot image
To advertise here,contact us
dot image