സംവിധായകനായി കസറി, നായകനായി ഹിറ്റടിക്കുമോ ലോകേഷ്,' DCയ്ക്ക് A സര്‍ട്ടിഫിക്കറ്റ്

ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്.

സംവിധായകനായി കസറി, നായകനായി ഹിറ്റടിക്കുമോ ലോകേഷ്,' DCയ്ക്ക് A  സര്‍ട്ടിഫിക്കറ്റ്
dot image

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (7) തിയറ്ററുകളില്‍ എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടാവുമെന്നാണ് സൂചന. അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ. പിആർഒ- ശബരി.

Content Highlights:  Lokesh Kanagaraj's DC has been awarded an 'A' certificate by the Central Board of Film Certification (CBFC). The certification has heightened anticipation for the film, with fans eagerly awaiting its theatrical release.

dot image
To advertise here,contact us
dot image