

കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ പ്രമുഖ സംഘടനയായ ഇവന്റ് മാനേജേഴ്സ് അസോസിയേഷൻ ഓഫ് കേരള (EMAK) സംസ്ഥാന ജനറൽ ബോഡി യോഗം ആലുവയിലെ താജ് വിവാന്ദ ഹോട്ടലിൽ ചേർന്നു. യോഗത്തിൽ സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സംഘടനയുടെ പുതിയ പ്രസിഡന്റായി രാജു കണ്ണമ്പുഴ, വൈസ് പ്രസിഡന്റായി ഡിഷൻ അമാനത്ത്, ജനറൽ സെക്രട്ടറിയായി ബഹനാൻ കെ. അരീയ്ക്കൽ, ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് നിസാർ, ട്രഷററായി അജീഷ് മുകുന്ദൻ എന്നിവർ ചുമതലയേറ്റു.
2008-ൽ രൂപംകൊണ്ട ഇമാക്, കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയെ കൂടുതൽ പ്രൊഫഷണലാക്കുക, അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക, വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് നേതൃത്വം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിച്ചുവരുന്നത്.
കേരളത്തിലെ 14 ജില്ലകളിലായി 500-ലധികം അംഗങ്ങളുള്ള ഇമാക്, സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റ് രംഗത്തെ ഏക അംഗീകൃത സംഘടനകളിലൊന്നായി പ്രവർത്തിക്കുന്നു.
ഇവന്റ് മാനേജ്മെന്റ് മേഖലയിലെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും, അംഗങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിനും, ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ഭരണസമിതി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Event Managers Association of Kerala announces new leadership team