കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ അഞ്ച് താരങ്ങളെ കാണാനില്ല; കൂട്ടത്തിൽ പാക് ബോക്സറും

പാക് ബോക്‌സർ ഖുദ്റത്തുള്ളയെ കഴിഞ്ഞ ദിവസമാണ് കാണാതായത്

കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ അഞ്ച് താരങ്ങളെ കാണാനില്ല; കൂട്ടത്തിൽ പാക് ബോക്സറും
dot image

കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങൾക്കായി സ്കോട്ലാൻഡിലെ ഗ്ലാസ്ഗോയിലെത്തിയ അഞ്ച് താരങ്ങളെ കാണാതായതായി റിപ്പോർട്ട്. നാല് ഉഗാണ്ടൻ ബോക്സർമാരെയും ഒരു പാക് ബോക്‌സറെയുമാണ് കാണാതായത്. താരങ്ങളുടെ തിരോധാനം സംബന്ധിച്ച് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്കോട്​ലൻഡ് പൊലീസ് വ്യക്തമാക്കി.

പാക് ബോക്‌സർ ഖുദ്റത്തുള്ളയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. യു കെയിൽ തുടരാൻ വേണ്ടി മുങ്ങിയതാണെന്നാണ് സൂചന. ഗെയിംസ് പൂർത്തിയാക്കി പാക് ടീം നാട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഖുദ്റത്തിനെ കാണാതായത്. താരത്തിന്റെ പാസ്‌പോർട്ട് ടീം മാനേജരുടെ കൈവശമാണുള്ളതെന്നാണ് വിവരം.

2022 ലെ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സമാനമായ സംഭവമുണ്ടായിരുന്നു. സുലേമാൻ ബലൂച്ച്, നസീറുള്ള ഖാൻ എന്നീ ബോക്‌സർമാരെ ബർമിങ്ങാമിൽവെച്ച് കാണാതായി. ഇറ്റലിയിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ ഏഷ്യൻ സ്വർണ ജേതാവ് സുഹൈബ് റഷീദും ഇത്തരത്തിൽ മുങ്ങി. ഇവരൊക്കെ പിന്നീട് തിരിച്ചുവരികയും ചെയ്തു.

Content highlights: five athletes including pakistani boxer go missing after commonwealth games

dot image
To advertise here,contact us
dot image