

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം. മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെര്‍ഹാംപൂരില്‍ റെയില്‍വേ ഗേറ്റ് അടക്കാത്തതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവര്‍ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ കര്‍നാശുബര്‍ണ റെയില്‍വെ ക്രോസിങിലായിരുന്നു സംഭവം. റെയില്‍വെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് കടന്ന് പോകാന്‍ ശ്രമിച്ച വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഈ ട്രെയിന്‍ കടന്നു പോകുന്നതിന് തൊട്ട് മുന്‍പ് മറ്റൊരു ട്രെയിന്‍ അതുവഴി പോയിരുന്നു അതിന് വേണ്ടി അടച്ച ഗേറ്റ് അടുത്ത നിമിഷം തൊട്ടടുത്ത ട്രാക്കിലൂടെ പോകേണ്ട ട്രയിന്‍ എത്തുന്നതിന് മുന്‍പ് തന്നെ തുറന്നതാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ അലംഭാവം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A train collided with a school van in Murshidabad, West Bengal, leaving three people, including two children, dead and several others injured. The accident reportedly occurred near Berhampore after a railway crossing gate was not closed, with the injured receiving treatment at Murshidabad Medical College Hospital.