

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എസ്‌ഐടി. അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എട്ട് പേര്‍ പണം തട്ടി എടുക്കുന്നതായി കണ്ടെത്തിയിരുന്നു. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇന്ന് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് എസ്‌ഐടി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുപി പൊലീസ് കേസില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
ട്രസ്റ്റുമായി വളരെ അടുത്ത് ബന്ധമുള്ളവരാണ് അറസ്റ്റിലായവര്‍. ക്ഷേത്രത്തിലെത്തുന്ന സംഭാവനാ പണം എണ്ണാൻ നിയോഗിക്കപ്പെട്ട എട്ട് പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അറസ്റ്റിലായവരെ കൂടാതെ അവിനാശ് ശുക്ല, രാം ശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര, ശ്രീവാസ്തസ, കരുണേഷ് പാണ്ഡെ എന്നിവരെയും എസ്‌ഐടി പ്രതി ചേര്‍ത്തിട്ടുണ്ട്.
ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായിയുടെ ഡ്രൈവറാണ് രാം ശങ്കര്‍ മിശ്ര. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. തട്ടിപ്പിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഇയാളുടെ പക്കല്‍ നിന്നും കാണിക്കപ്പെട്ടിയുടെ താക്കോല്‍ എസ്‌ഐടി കണ്ടെത്തിയത് നിര്‍ണായക തെളിവായിരുന്നു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത്ത് റായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എസ്‌ഐടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ ട്രസ്റ്റ് പരിച്ചു വിടണമെന്ന ആവശ്യം ശക്തമാണ്. പ്രധാനമന്ത്രിയായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം ഇത് രാമ ഭക്തരുടെ വിജയമാണെന്നാണ് അറസ്റ്റിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Police have arrested two suspects in the Ayodhya Ram Temple donation fraud case. The arrests come as part of an ongoing investigation into allegations that donations were fraudulently collected or misused under the guise of contributions to the temple.