

ന്യൂഡല്‍ഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്‍, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും രാജ്യസഭാംഗവുമായി ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭാര്യ രൂപി കിസ്‌കു ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പിന്നണി ഗായിക അല്‍ക യാഗ്നിക് പത്മഭൂഷണ്‍ പുരസ്‌കാരവും ഇന്ത്യയിലെ പ്രമുഖ സെനോഗ്രാഫറും സ്റ്റേജ് ഡിസൈനറും ശില്‍പിയുമായ നൂറുദ്ദീന്‍ അഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ തബല ആര്‍ട്ടിസ്റ്റായ തിരുവാരൂര്‍ ഭക്തവത്സലം, തെലങ്കാനയില്‍ നിന്നുള്ള ഡോ. കൃഷ്ണമൂര്‍ത്തി ബാലസുബ്രഹ്മണ്യം, ജമ്മു കശ്മീരില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ബ്രിജ് ലാല്‍ ഭട്ട്, പശ്ചിമ ബംഗാളില്‍ നിന്നുള്ള സംഗീതജ്ഞനായ തരുണ്‍ ഭട്ടാചാര്യ എന്നിവരും പത്മശ്രീ ഏറ്റുവാങ്ങി.
Content Highlights- Veteran actor Mammootty received the Padma Bhushan, one of India's highest civilian honours, at an official ceremony.