നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാര്‍; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര

സംഘടനയെ അതത് സംസ്ഥാനങ്ങളില്‍ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാര്‍; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര
dot image

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ ഡല്‍ഹി ബിജെപി അധ്യക്ഷനായി നിയമിച്ചു. വീരേന്ദ്ര സച്ച്‌ദേവിന് പകരമായാണ് ഹര്‍ഷ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയാണ് ബിജെപി സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മോഹന്‍ ലാല്‍ ബഡോലിയായിരുന്നു നേരത്തെ അധ്യക്ഷന്‍.

പഞ്ചാബില്‍ കേവല്‍ സിംഗ് ധില്ലനെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനാണ് പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. സംഘടനയെ അതത് സംസ്ഥാനങ്ങളില്‍ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്.

Content Highlights: New BJP presidents in four North Indian states; Harsh Malhotra in Delhi

dot image
To advertise here,contact us
dot image