LTTE മേധാവി പ്രഭാകരനെ അനുസ്മരിച്ച് വിജയ്; ലങ്കന്‍ തമിഴര്‍ക്ക് ഐക്യദാര്‍ഢ്യം

മുള്ളിവയ്ക്കലിലെ ഓര്‍മകള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് വിജയ്

LTTE മേധാവി പ്രഭാകരനെ അനുസ്മരിച്ച് വിജയ്; ലങ്കന്‍ തമിഴര്‍ക്ക് ഐക്യദാര്‍ഢ്യം
dot image

ചെന്നൈ: ശ്രീലങ്കയിലെ മുള്ളിവയ്ക്കല്‍ കൂട്ടക്കൊലയെ അനുസ്മരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എല്‍ടിടിഇ സ്ഥാപകന്‍ വേലുപിള്ളൈ പ്രഭാകരനെ 2009 മെയ് 18നാണ് ശ്രീലങ്കന്‍ സേന വധിച്ചത്. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.

മുള്ളിവയ്ക്കലിലെ ഓര്‍മകള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. കടലിനക്കരെ ജീവിക്കുന്ന തമിഴ്മക്കളുടെ അവകാശത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പമുണ്ടെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് വ്യക്തമാക്കി. മെയ് 18 ആഗോള ശ്രീലങ്കന്‍ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മുള്ളിവെയ്ക്കല്‍ ഓര്‍മദിനമായി ആചരിക്കാറുണ്ട്.

2009ല്‍ ശ്രീലങ്കയില്‍ നടന്ന സിവില്‍ യുദ്ധത്തില്‍ പതിനായിരത്തോശം തമിഴരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26വര്‍ഷം നീണ്ടുനിന്ന സിവില്‍ യുദ്ധത്തില്‍ നിരവധി പേരെ കാണാതായിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരോധിച്ച സംഘടനയാണ് എല്‍ടിടിഇ. ശ്രീലങ്കന്‍ തമിഴര്‍ക്കെതിയുണ്ടായ വിവേചനത്തെ തുടര്‍ന്ന്, പ്രത്യേക രാജ്യം വേണമെന്ന ആവശ്യമുയര്‍ത്തിയാണ് ലങ്കയില്‍ മൂന്ന് പതിറ്റാണ്ടോളം സംഘര്‍ഷം നിലനിന്നത്.

ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം നിലവില്‍ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലൊരു പ്രബലമായ വിഷയമായിരുന്നില്ല. എന്നിരുന്നാലും പ്രഭാകരനെ അനുസ്മരിക്കാനുള്ള അവസരം വിജയ് വിട്ടുകളഞ്ഞില്ല. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ നാഗപട്ടണം ജില്ലയില്‍ സംസാരിക്കുന്നതിനിടയില്‍ നേതാവിനെ നഷ്ടപ്പെട്ട നമുക്ക് പൊക്കിള്‍കൊടി ബന്ധമുള്ള ഈലം തമിഴര്‍, അവര്‍ ശ്രീലങ്കയിലായാലും ലോകത്ത് മറ്റെവിടെയായാലും പ്രതിസന്ധി നേരിടുകയാണ്. അവര്‍ക്കായി ശബ്ദം ഉയര്‍ത്തേണ്ട കടമ നമുക്കുണ്ട് എന്നും വിജയ് പറഞ്ഞിരുന്നു.

Content Highlights: Tamil Nadu CM Vijay paid tribute to LTTE leader Velupillai Prabhakaran and expressed solidarity with Sri Lankan Tamils

dot image
To advertise here,contact us
dot image