

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പര്‍പ്പിള്‍ ക്യാപ് കൈവിടാതെ ഭുവനേശ്വര്‍ കുമാര്‍. 13 മത്സരം പൂര്‍ത്തിയാക്കിയ ഭുവനേശ്വര്‍ കുമാര്‍ ഇതുവരെ 24 വിക്കറ്റെടുത്തു. മികച്ച ഫോമിലാണ് താരം ഐപിഎലില്‍ കളിക്കുന്നത്. കഴിഞ്ഞദിവസത്തെ മത്സരത്തില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും പ്രിയാന്‍ഷ് ആര്യയെയും പുറത്താക്കിയാണ് ഭുവനേശ്വര്‍ കുമാര്‍ പര്‍പ്പിള്‍ ക്യാപ് തലയിലുറപ്പിച്ചത്.
രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാഡയ്ക്ക് 21 വിക്കറ്റാണുള്ളത്. ഇതിലേറെ മൂന്നുവിക്കറ്റുകള്‍ കൂടുതലാണ് ഭുവനേശ്വര്‍ കുമാറിന്. മൂന്നാം സ്ഥാനത്തുള്ള അന്‍ഷുല്‍ കംബോജിന് 19 വിക്കറ്റുണ്ട്. ഇന്നത്തെ മത്സരത്തില്‍ അഞ്ചുവിക്കറ്റെടുത്താല്‍ മാത്രമേ കംബോജിന് ഭുവനേശ്വറിനൊപ്പം എത്താനാകൂ. രാജസ്ഥാന്‍ റോയല്‍സ് താരം ജോഫ്ര ആര്‍ച്ചര്‍ 17 വിക്കറ്റോടെ നാലാമതും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം പ്രിന്‌സ് യാദവ് 16 വിക്കറ്റോടെ അഞ്ചാമതുമുണ്ട്. റാഷിദ് ഖാന്‍, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ മലിംഗ, മുഹമ്മദ് സിറാജ് തുടങ്ങിയര്‍ പിന്നിലുണ്ട്.
അതേസമയം, ഓറഞ്ച് ക്യാപിനും പോരാട്ടം കടുപ്പമേറിയതാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഹെന്റിച്ച് ക്ലാസന്‍, വൈഭവ് സൂര്യവംശി തുടങ്ങിയവരാണ് പോരാട്ടത്തിലുള്ളത്. 552 റണ്‍സുമായാണ് ശുഭ്മാന്‍ ഗില്‍ രണ്ടാമതെത്തിയത്. 542 റണ്‍സുള്ള വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും 533 റണ്‍സോടെ കെഎല്‍ രാഹുല്‍ നാലാമതുമുണ്ട്. ഹെന്റിച്ച് ക്ലാസന്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ തുടങ്ങിയവരും പിന്നാലെയുണ്ട്. 450 റണ്‍സോടെ സഞ്ജു സാംസണ്‍ പത്താം സ്ഥാനത്താണ്. ഒരു മത്സത്തിലെ മികച്ച പ്രകടനം കൊണ്ടുതന്നെ ഒന്നാമതെത്താന്‍ സാധിക്കുന്ന രീതിയിലാണ് ഈ ഐപിഎല്‍ സീസണിലെ പോരാട്ടങ്ങളെല്ലാം.
content highlights: Purple Bhuvi; RCB star continues wicket hunt, Rabada and Anshul Kamboj trail behind