വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിച്ച് TVK എംഎൽഎ

തിരുപ്പത്തൂര്‍ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ടിവികെയുടെ സീനിവാസ് സേതുപതി വിജയിച്ചത്

വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിച്ച് TVK എംഎൽഎ
dot image

ഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ ടിവികെ എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിലക്കിയ നടപടി റദ്ദാക്കണമെന്നാണ് സീനിവാസ് സേതുപതിയുടെ ആവശ്യം. തെരഞ്ഞെടുപ്പിൽ തിരുപ്പത്തൂര്‍ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സീനിവാസ് സേതുപതി ജയിച്ചത്.

തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ സീറ്റിൽ വെറും ഒരു വോട്ടിന് പരാജയപ്പെട്ട മുൻ തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥിയുമായ പെരിയകറുപ്പൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി എംഎൽഎ സീനിവാസൻ്റെ വിശ്വാസ വോട്ടെടുപ്പ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കിയത്. ജസ്റ്റിസുമാരായ എൽ വിക്ടോറിയ ഗൗരി, എൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. തിരുപ്പത്തൂർ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് പെരിയകറുപ്പൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് സീനിവാസ് സേതുപതിയെ വിലക്കുകയായിരുന്നു.

സ്റ്റാലിൻ മന്ത്രിസഭയിൽ സഹകരണ വകുപ്പായിരുന്നു കെ ആർ പെരിയകറുപ്പൻ കൈകാര്യം ചെയ്തിരുന്നത്. പെരിയകറുപ്പൻ്റെ ഒരു വോട്ടിനുള്ള തോൽവി വലിയ രീതിയിൽ ചർച്ചയായിരുന്നു.

സീനിവാസ സേതുപതിക്ക് 83,375 വോട്ടുകൾ കിട്ടിയപ്പോൾ പെരിയകറുപ്പൻ 83,374 വോട്ടുകളാണ് നേടിയത്. അവസാന റൗണ്ട് അവസാനിക്കുമ്പോൾ പെരിയകറുപ്പൻ 30 വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ അവസാന നിമിഷം ഫലം ടിവികെ സ്ഥാനാർത്ഥിക്ക് അനുകൂലമായി മാറുകയായിരുന്നു.

Content Highlights: TVK MLA approaches Supreme Court against High Court's decision to bar TVK MLA Srinivas Sethupathi from trust vote in Tamil Nadu Assembly

dot image
To advertise here,contact us
dot image