വിജയ്‌യുടെ കടുത്ത ആരാധിക; ശിവകാശിയിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ, ആരാണ് മന്ത്രിസഭയിലെ 29കാരി കീർത്തന?

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ഹിന്ദിയില്‍ സംസാരിച്ചത് എസ് കീര്‍ത്തനയെ ശ്രദ്ധേയയാക്കിയിരുന്നു

വിജയ്‌യുടെ കടുത്ത ആരാധിക; ശിവകാശിയിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ, ആരാണ് മന്ത്രിസഭയിലെ 29കാരി കീർത്തന?
dot image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോള്‍ ഏവരും ശ്രദ്ധിച്ച മറ്റൊരാള്‍ കൂടിയുണ്ട്. അത് വിജയ് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് മന്ത്രിമാരില്‍ ഒരാളായ 29 കാരി എസ് കീര്‍ത്തനയാണ്.

ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ശിവകാശി നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎല്‍എ. മണ്ഡലത്തിലെ ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന പുരുഷ പ്രാതിനിധ്യത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് കീര്‍ത്തന ആദ്യ വനിതാ എംഎല്‍എ ആയി വാര്‍ത്തകളില്‍ ഇടം നേടിയത്.

വിജയ്‌യുടെ കടുത്ത ആരാധികയായ കീര്‍ത്തനയ്ക്ക് ബഹുഭാഷാ പ്രാവീണ്യമുണ്ട്. തമിഴ് മീഡിയം സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ഹിന്ദിയില്‍ സംസാരിച്ചത് കീര്‍ത്തനയെ ശ്രദ്ധേയയാക്കിയിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് തന്റെ നേതാവിന്റെ സന്ദേശം മനസ്സിലാക്കാനും അതുമായി ബന്ധപ്പെടാനും കഴിയുന്നതിനാണ് താന്‍ ഹിന്ദി തെരഞ്ഞെടുത്തതെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്.

നിരവധി വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ ഹിന്ദിക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന സമയത്താണിതെന്നതും അന്ന് ചര്‍ച്ചയായിരുന്നു. മുന്‍മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളോടൊപ്പം കീര്‍ത്തന പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: keerthana Vijay’s TVK MLA who made history as the first woman MLA from Sivakasi

dot image
To advertise here,contact us
dot image